Skip to main content

അക്കൗണ്ട് ഡിലീഷൻ പോളിസി - പതിവുചോദ്യങ്ങൾ

Last updated: 14th December 2022

1. അക്കൗണ്ട് ഡിലീഷൻ പ്രോസസ്സ് നിങ്ങൾ എങ്ങനെയാണ് ആരംഭിക്കുന്നത്?

  • നിങ്ങളുടെ ആപ്പിലെ 'സെറ്റിംഗ്സ്' സെക്ഷനിലേക്ക് പോയി 'അക്കൗണ്ട് ഡിലീറ്റ്' - ൽ ക്ലിക്ക് ചെയ്യുക
  • ലോഗിൻ ചെയ്ത് നിങ്ങളുടെ അക്കൗണ്ട് ഉറപ്പാക്കുക.
  • നിങ്ങളുടെ മൊബൈൽ നമ്പറും ഈ മെയിൽ ഐഡിയും എന്റർ ചെയ്യുക(നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇത് ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ വേണ്ടിയാണ്)
  • അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള കാരണം പറയുക (നിങ്ങൾക്ക് താത്പര്യം ഉണ്ടെങ്കിൽ മാത്രം)
  • ‘സബ്മിറ്റ്’ബട്ടണിൽ ക്ലിക്ക് ചെയ്യൂ.

2. അക്കൗണ്ട് ഡിലീറ്റ് റിക്വസ്റ്റ് ഞാൻ സബ്മിറ്റ് ചെയ്യുമ്പോൾ എന്ത് സംഭവിക്കും?

ഞങ്ങളുടെ ആപ്പിൽ നിന്ന് അക്കൗണ്ട് ഡിലീഷൻ പ്രോസസ്സ് ആരംഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല കൂടാതെ നിങ്ങളുടെ പ്രൊഫൈൽ, ലൈക്കുകൾ, ഫോളോവേഴ്‌സ്, കമന്റുകൾ, ഫോട്ടോസ്, വീഡിയോസ്, പോസ്റ്റുകൾ, ചാറ്റുകൾ എന്നിവയുൾപ്പെടെയുള്ള അക്കൗണ്ട് ആട്രിബ്യൂട്ടുകൾ മറ്റുള്ളവർക്ക് ദൃശ്യമാകില്ല. കൂടാതെ, നിങ്ങൾക്ക് ആപ്പ് വഴി ഏതെങ്കിലും കണ്ടന്റ് ഡൗൺലോഡ് ചെയ്യാനോ/പങ്കിടാനോ/പോസ്റ്റ് ചെയ്യാനോ/അപ്‌ലോഡ് ചെയ്യാനോ കഴിയുകയുമില്ല.

നിങ്ങളുടെ അക്കൗണ്ടും അതിലെ കണ്ടന്റുകളും പൂർണ്ണമായും ഡിലീറ്റ് ചെയ്യാൻ ഞങ്ങൾക്ക് കുറച്ച് സമയം വേണ്ടി വരും. അക്കൗണ്ട് ഡിലീഷൻ പ്രോസസ്സ് ആരംഭിച്ചതിന് ശേഷം, നിങ്ങൾ ക്രിയേറ്റ് ചെയ്ത കണ്ടന്റിന്റെ ചില ലിങ്കുകൾ കുറച്ച് ദിവസത്തേക്ക് ദൃശ്യമായേക്കാം. എന്നിരുന്നാലും, അത്തരം ലിങ്കുകളിൽ നിന്ന് പോലും നിങ്ങളുടെ പ്രൊഫൈൽ ആക്സസ് ചെയ്യാൻ കഴിയില്ല.

നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ആക്കിയ ശേഷം,നിങ്ങളുടെ അക്കൗണ്ടിലുള്ള ചില വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ള ചില ഡാറ്റ പരിമിതമായ സമയത്തേക്ക് വിവിധ റെഗുലേറ്ററി ആവശ്യങ്ങൾക്കും കമ്പ്ലൈൻസ് പർപ്പസിനുമായി ഞങ്ങൾ നിലനിർത്തും. നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ആക്കുന്നതിനായുള്ള മൊത്തം വിവരങ്ങളും ഞങ്ങൾ സൂക്ഷിച്ചേക്കാം.

3. എനിക്ക് ഡിലീഷൻ റിക്വസ്റ്റ് ഇല്ലാതാക്കാൻ ആകുമോ?

നിങ്ങൾ ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള റിക്വസ്റ്റ് അയച്ചുകഴിഞ്ഞാൽ, നിങ്ങളുടെ റിക്വസ്റ്റ് സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ ഞങ്ങളുടെ ആപ്പിലേക്ക് ലോഗിൻ ചെയ്യാനും ഡിലീഷൻ റിക്വസ്റ്റ് റദ്ദാക്കാനും നിങ്ങൾക്ക് ഒരു ഓപ്ഷൻ ഉണ്ട്. എന്നിരുന്നാലും, 30 ദിവസത്തിന് ശേഷം, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കപ്പെടും, അത് വീണ്ടെടുക്കാൻ കഴിയില്ല.

4. എനിക്ക് എങ്ങനെ എന്റെ ഡാറ്റ ഡൗൺലോഡ് ചെയ്യാം?

അക്കൗണ്ട് ഡിലീഷൻ അഭ്യർത്ഥന സമർപ്പിക്കുമ്പോൾ ഞങ്ങൾക്ക് നൽകിയ ഇമെയിൽ ഐഡിയിൽ നിങ്ങൾക്ക് ഒരു ഡൗൺലോഡ് ലിങ്ക് ലഭിക്കും. ഇമെയിൽ അയച്ച തീയതി മുതൽ ഏഴ് (7) ദിവസത്തേക്ക് മാത്രമേ ഡൗൺലോഡ് ലിങ്ക് ആക്‌സസ് ചെയ്യാനാകൂ. നിങ്ങളുടെ അക്കൗണ്ട് ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിന് ഇമെയിലിൽ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
രജിസ്ട്രേഷൻ സമയത്ത് ഞങ്ങൾക്ക് നൽകിയ പോസ്‌റ്റുകൾ, കമന്റുകൾ, നേരിട്ടുള്ള സന്ദേശങ്ങൾ, പ്രൊഫൈൽ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് നിങ്ങളുടെ അക്കൗണ്ട് ഡാറ്റ. അതിനാൽ, നിങ്ങളുടെ അക്കൗണ്ട് ഡാറ്റ ലഭിക്കുന്നതിന് നിങ്ങളുടെ ശരിയായ ഇമെയിൽ ഐഡി നൽകേണ്ടത് പ്രധാനമാണ്. ദയവായി ശ്രദ്ധിക്കുക ഡൗൺലോഡ് ചെയ്യുന്നതിനായി ഈ വിവരങ്ങളുടെ ഒരു പകർപ്പ് നിങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് കുറച്ച് സമയമെടുത്തേക്കാം.

5. അക്കൗണ്ട്ഇ ല്ലാതാക്കിയാൽ എന്റെ അക്കൗണ്ടിൽ ലഭ്യമായ നാണയങ്ങൾക്ക് എന്ത് സംഭവിക്കും?

അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ് ലഭ്യമായ കോയിനുകൾ ഉപയോഗിക്കാൻ ഞങ്ങൾ ഉപയോക്താവിനെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ, ഞങ്ങൾ റീഫണ്ടൊന്നും നൽകുന്നില്ല. കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ലഭ്യമായ കോയിൻസ് നയം പരിശോധിക്കുക https://help.sharechat.com/policies/coins-policy