Skip to main content

സ്വകാര്യതാ നയം

Last updated: 25th September 2023

ഞങ്ങൾ (Mohalla TechPvt. Ltd,അല്ലെങ്കിൽ "ShareChat") നിങ്ങളുടെ സ്വകാര്യത വളരെ പ്രധാനമാണ് എന്ന് തിരിച്ചറിയുകയും അത് ഗൌരവമായി എടുക്കുകയും ചെയ്യുന്നു. ഈ സ്വകാര്യത നയം ("Privacy Policy") നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് https://sharechat.com/ ("Website") കൂടാതെ/അല്ലെങ്കിൽ ‘ShareChat’ എന്ന മൊബൈൽ അപ്ലിക്കേഷൻ ("App") എന്നിവ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ ശേഖരിക്കുന്നു, ഉപയോഗിക്കുന്നു, വെളിപ്പെടുത്തുന്നുവെന്നും വ്യക്തമാക്കുന്നു. വെബ്സൈറ്റും ആപ്പും സംയുക്തമായി "പ്ലാറ്റ്ഫോം" എന്നറിയപ്പെടുന്നു. "ഞങ്ങൾ"," ഞങ്ങളുടെ" അല്ലെങ്കിൽ "നമ്മൾ" അല്ലെങ്കിൽ "കമ്പനി" എന്നത് സൂചിപ്പിക്കുന്നത് പ്ലാറ്റ്ഫോം കൂടാതെ / അല്ലെങ്കിൽ Mohalla Tech Pvt. Ltd.ആണ്. നിങ്ങൾ", "നിങ്ങളുടെ" അല്ലെങ്കിൽ ഉപയോക്താവ്" എന്ന സംബോധനകൾ "അർത്ഥമാക്കുന്നത് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വ്യക്തിയെ ആണ്. ഈ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്നതു പോലെയല്ലാതെ ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുകയോ ആരുമായും പങ്കിടുകയോ ചെയ്യില്ല.

ഈസ്വകാര്യത നയംഎന്നിവയുടെ ഭാഗവും അവയോടൊത്ത് വായിക്കേണ്ടതുമാണ് ShareChat ഉപയോഗ നിബന്ധനകൾ ("നിബന്ധനകൾ") കൂടാതെ ഞങ്ങളുടെ ShareChatകുക്കി പോളിസി. ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ സ്വകാര്യത നയത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങൾ ഈ സ്വകാര്യത നയത്തിൽ. വിശദീകരിച്ച രീതിയിൽനിങ്ങളുടെ സ്വകാര്യ വിവരങ്ങൾഞങ്ങൾ ഉപയോഗിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നതിന് സമ്മതം നൽകുന്നു. ഈ സ്വകാര്യത നയത്തിൽവലിയ അക്ഷരത്തിൽ നൽകിയിട്ടുള്ള വാക്കുകൾക്ക്, ഇതിനു ശേഷം പ്രത്യേകം നിർവചിച്ചിട്ടില്ലെങ്കിലും, നിബന്ധനകളിലുള്ള അർഥം തന്നെ വരും. ഈ സ്വകാര്യതാ നയത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കരുത്.

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളും അത് ഞങ്ങൾ ഉപയോഗിക്കുന്ന വിധവും നിങ്ങളിൽ നിന്ന് ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളും അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതും കാണിക്കുന്ന പട്ടിക താഴെ കൊടുക്കുന്നു.

ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾഅത് എങ്ങനെ ഉപയോഗിക്കുന്നു
ലോഗ്-ഇൻ ഡാറ്റ. ഉപയോക്തൃ ഐഡി, മൊബൈൽ ഫോൺ നമ്പർ, പാസ് വേർഡ് , ലിംഗഭേദം, IP വിലാസം. ഞങ്ങളുടെ പ്ലാറ്റ്ഫോമും ഞങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ചില സവിശേഷതകളും മൊത്തത്തിൽ, ആക്സസ് ചെയ്യുന്നതിനായി നിങ്ങൾക്ക് ഉചിതമായ പ്രായമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു സൂചിത പ്രായ പരിധി ഞങ്ങൾ ശേഖരിക്കും., അതായത് "ലോഗ്-ഇൻ ഡാറ്റ").

പ്രൊഫൈലിലെ കൂടുതൽ വിവരങ്ങൾ. ലോഗ്-ഇൻ ഡാറ്റയ്ക്കൊപ്പം, നിങ്ങളുടെ ഫോട്ടോയും നിങ്ങളുടെ ഉപയോക്തൃ പ്രൊഫൈലിൽ നിങ്ങൾ നൽകിയ ജീവചരിത്രവും ഞങ്ങൾ ശേഖരിക്കുന്നു.

നിങ്ങൾ പങ്കുവയ്ക്കുന്ന ഉള്ളടക്കം. ഇത് നിങ്ങൾ പ്ലാറ്റ്ഫോം വഴി മറ്റു ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന താഴെപ്പറയുന്നത് പോലെയുള്ള:

എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നു:
- സ്വമേധയാ നിങ്ങൾ പങ്കുവയ്ക്കുന്ന നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അല്ലെങ്കിൽ നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, പരിധികളൊന്നും കൂടാതെ ഏതെങ്കിലും ഉദ്ധരണികൾ, പടങ്ങൾ, രാഷ്ട്രീയപരമായ അഭിപ്രായങ്ങൾ, മതപരമായ കാഴ്ചപ്പാടുകൾ തുടങ്ങിയവ ഉൾപ്പെടെ
- പ്ലാറ്റ്ഫോമിൽ നിങ്ങൾ സൃഷ്ടിച്ച ഏതെങ്കിലും പോസ്റ്റുകൾ (നിങ്ങളുടെ പൊതു പ്രൊഫൈൽ, പ്ലാറ്റ്ഫോമിലെ പോസ്റ്റ് കുടുക്ക ഫീച്ചറിൽ നിങ്ങൾ സൃഷ്ടിക്കുന്ന ലിസ്റ്റുകൾ,ഫോട്ടോകൾ, വീഡിയോകൾ,നിങ്ങളുടെ ഉപകരണത്തിന്റെ ക്യാമറ കൂടാതെ / അല്ലെങ്കിൽ മൈക്രോഫോണ് സെൻസർ വഴിയുള്ള ഫോട്ടോകളും വീഡിയോകളും വോയിസ് റെക്കോർഡിംഗുകളും ഉൾപ്പെടെ) നിങ്ങൾ വീണ്ടും പോസ്റ്റുചെയ്യുന്ന മറ്റുള്ളവരുടെ പോസ്റ്റുകൾ, അത്തരം പോസ്റ്റുകളുമായി ബന്ധപ്പെട്ട ലൊക്കേഷൻ ഡാറ്റയും ലോഗ് ഡാറ്റയും.
നിങ്ങളെപ്പറ്റി പ്ലാറ്റ്ഫോമിന്റെ മറ്റ് ഉപയോക്താക്കൾ ഷെയർ ചെയ്യുന്ന വിവരങ്ങളും (ലൊക്കേഷൻ ഡാറ്റയും ലോഗ് ഡാറ്റയും ഉൾപ്പെടെ) അല്ലെങ്കിൽ നിങ്ങളുമായി അവർ നടത്തുന്ന ആശയ വിനിമയവും ഇതിൽ ഉൾപ്പെടുന്നു.

മറ്റ് ഉറവിടങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ. ഞങ്ങൾ മൂന്നാം കക്ഷികളുമായി (ഉദാഹരണത്തിന്, ബിസിനസ്സ് പങ്കാളികൾ, സാങ്കേതിക, അനലിറ്റിക്സ് സേവനദാതാക്കൾ, തിരയൽ വിവര ദാതാക്കൾ) സഹകരിച്ച് പ്രവർത്തിക്കുന്നു ഒപ്പം അത്തരം ഉറവിടങ്ങളിൽ നിന്ന് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചേക്കാം. ഈ പ്ലാറ്റ്ഫോമിൽ ശേഖരിച്ച ഡാറ്റയോടൊപ്പം അത്തരം ഡാറ്റയും ആന്തരികമായി പങ്കിട്ടേക്കാം.

ലോഗ് ഡാറ്റ. "ഡാറ്റ" നിങ്ങൾ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ, കുക്കികളുടെ ഉപയോഗം, വെബ് ബീക്കണുകൾ, ലോഗ് ഫയലുകൾ, സ്ക്രിപ്റ്റുകൾ എന്നിവയടക്കം എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്താതെ:

- നിങ്ങളുടെ മൊബൈൽ കാരിയർ സംബന്ധിച്ചുള്ള വിവരങ്ങൾ, നിങ്ങളുടെ വെബ് ബ്രൌസർ അല്ലെങ്കിൽപ്ലാറ്റ്‌ഫോം ആക്സസ് ചെയ്യാൻ ഉപയോഗിക്കുന്ന മറ്റ് പ്രോഗ്രാമുകൾ ലഭ്യമാക്കുന്ന കോൺഫിഗറേഷൻ വിവരങ്ങൾ, , നിങ്ങളുടെ ഐപി വിലാസം, നിങ്ങളുടെ ഉപകരണത്തിന്റെ പതിപ്പ്, ഐഡന്റിഫിക്കേഷൻ നമ്പറുകൾ എന്നിവ പോലുള്ള സാങ്കേതിക വിവരങ്ങൾ;
- പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ നിങ്ങൾ തിരഞ്ഞ അല്ലെങ്കിൽ നിങ്ങൾ നോക്കിയ മറ്റ് വിവരങ്ങൾ, തിരയാൻ ഉപയോഗിച്ച പദങ്ങൾ, സന്ദർശിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ഉപയോഗിക്കുന്ന മിനി അപ്ലിക്കേഷനുകൾ, കൂടാതെപ്ലാറ്റ് ഫോംഉപയോഗസമയത്ത് നിങ്ങൾ അന്വേഷിച്ച അല്ലെങ്കിൽ നിങ്ങൾ അഭ്യർത്ഥിച്ച മറ്റ് വിവരങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ;
- പ്ലാറ്റ്ഫോമിലെ ആശയവിനിമയങ്ങളെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, അതായത് നിങ്ങൾ ആശയവിനിമയം നടത്തിയ ഒരു ഉപയോക്താവിന്റെ വ്യക്തിത്വവും നിങ്ങളുടെ ആശയവിനിമയത്തിന്റെ സമയവും, ഡാറ്റയും കാലാവധിയും;
- മെറ്റാഡാറ്റ, അതായത്പ്ലാറ്റ് ഫോമിലൂടെനിങ്ങൾ ലഭ്യമാക്കിയ ഇനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, പങ്കിട്ട ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുത്തിട്ടുള്ളതോ പോസ്റ്റുചെയ്തതോ ആയ തീയതി, സമയം അല്ലെങ്കിൽ സ്ഥലം എന്നിവ പോലുള്ളവ.

കുക്കികൾ. ഞങ്ങളുടെ പ്ലാറ്റ്ഫോമിന്റെ മറ്റ് ഉപയോക്താക്കളിൽ നിന്ന് നിങ്ങളെ വേർതിരിച്ചറിയാൻ ഞങ്ങളുടെ പ്ലാറ്റ് ഫോം കുക്കികളെ ഉപയോഗിക്കുന്നു. നിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്ഫോം ബ്രൗസുചെയ്യുമ്പോൾ ഒരു നല്ല ഉപയോക്തൃ അനുഭവം നിങ്ങൾക്ക് നൽകാൻ ഞങ്ങളെ സഹായിക്കുന്നു. കൂടാതെ പ്ലാറ്റ്ഫോം മെച്ചപ്പെടുത്താൻ ഞങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഉപകരണത്തിലെ കുക്കികളിൽ നിന്ന് ഞങ്ങൾ കുക്കി ഡാറ്റ ശേഖരിക്കുന്നു. ഞങ്ങൾ ഉപയോഗിക്കുന്ന കുക്കികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്കും അവ ഞങ്ങൾ ഉപയോഗിക്കുന്ന ഞങ്ങളുടെ ആവശ്യകതകൾക്കും വേണ്ടി ഞങ്ങളുടെ കുക്കി പോളിസി കാണുക.

സർവേകൾ. നിങ്ങൾ ഒരു സർവേയിൽ പങ്കെടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ ("വ്യക്തിഗത വിവരം") നൽകാൻ ഞങ്ങൾ അഭ്യർത്ഥിച്ചേക്കാം. ഈ സർവേകൾ നടത്താൻ ഞങ്ങൾ ഒരു മൂന്നാം-കക്ഷി സേവന ദാതാവിനെ ഉപയോഗിച്ചേക്കാം, സർവേ പൂർത്തിയാക്കുന്നതിനുമുമ്പ് ഇത് നിങ്ങളെ അറിയിക്കും.
- പ്ലാറ്റ് ഫോമിൽ ഒരു ഉപയോക്തൃ അക്കൌണ്ട് സൃഷ്ടിക്കാനും ലോഗിൻ സജ്ജീകരിക്കാനും;
- ഈ സ്വകാര്യതാ നയമുൾപ്പെടെ, പ്ലാറ്റ്‌ഫോമിൽ വരുത്തുന്ന മാറ്റങ്ങൾ നിങ്ങളെ അറിയിക്കാൻ;
- ഉപയോക്താവിന് സപ്പോർട്ട് ഉൾപ്പെടെയുള്ള ആശയവിനിമയത്തിനായി;
- ഞങ്ങളുടെ നിബന്ധനകൾ, ഉപാധികൾ, നയങ്ങൾ, ഞങ്ങളുടെ ഏതെങ്കിലും അവകാശങ്ങൾ അല്ലെങ്കിൽ ഞങ്ങളുടെ അനുബന്ധ കമ്പനികളുടെ അല്ലെങ്കിൽ പ്ലാറ്റ്ഫോമിലെ മറ്റ് ഉപയോക്താക്കളുടെ അവകാശങ്ങൾ നടപ്പിലാക്കാൻ;
- പുതിയ സേവനങ്ങൾ വികസിപ്പിക്കുകയും നിലവിലുള്ള സേവനങ്ങളും പ്ലാറ്റ്ഫോമും മെച്ചപ്പെടുത്തുകയും ഉപയോക്തൃ ഫീഡ്ബാക്കും അഭ്യർത്ഥനകളും സമന്വയിപ്പിക്കുകയും ചെയ്യുക;
- ഭാഷയും ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ളവ്യക്തിപരമാക്കൽ നടത്തുവാൻ;
- പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്നതിനും, ആന്തരിക പ്രവർത്തനങ്ങളായ ട്രബിൾഷൂട്ടിംഗ്, ഡാറ്റ വിശകലനം, പരീക്ഷണം, ഗവേഷണം, സുരക്ഷ, വഞ്ചന കണ്ടെത്തൽ, അക്കൗണ്ട് മാനേജ്മെന്റ്, സർവേ ആവശ്യങ്ങൾ എന്നിവ യ്ക്കും വേണ്ടി;
- നിങ്ങൾ എങ്ങനെ പ്ലാറ്റ്ഫോം ഉപയോഗിക്കുകയും പ്ലാറ്റ്ഫോമിൽ പ്രവേശിക്കുകയും ചെയ്യുന്നുവെന്ന് കൂടുതൽ നന്നായി മനസ്സിലാക്കുന്നതിന്; അങ്ങനെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്;
- നിങ്ങളുടെ "മേരാമൊഹല്ല" കൂടാതെ ലോക്പ്രിയ"ഫീഡുകൾ;ഇഷ്ടാനുസൃതമാക്കാൻ വേണ്ടി
- ഞങ്ങളുടെ ഉപയോക്താക്കൾ എങ്ങനെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു എന്ന് നന്നായി മനസ്സിലാക്കുന്നതിന് മേഖല, ഫോൺ മോഡൽ, ഓപ്പറേറ്റിംഗ് സിസ്റ്റം പ്ലാറ്റ്ഫോം, സിസ്റ്റം ഭാഷ, പ്ലാറ്റ്ഫോം എന്നിവ പോലുള്ള ഇനങ്ങൾ സംബന്ധിച്ച ഉപയോക്തൃ ജനസംഖ്യാ വിശകലനം നടത്തുന്നതിന് വ്യക്തിഗത വിവരം ഉൾപ്പെടെ നിങ്ങളുടെ വിവരങ്ങൾ ഒരു മറുപേര്നൽകി സംഗ്രഹിക്കാൻ;
- ഉപയോക്താക്കൾ പ്ലാറ്റ്ഫോമിലെ മൂന്നാം കക്ഷി സേവനങ്ങൾ ആക്സസ് ചെയ്യുമ്പോൾ ഏത് ഉള്ളടക്കവും സേവനങ്ങളും ആണ് ഉപയോഗിക്കുന്നതെന്ന വെബ്, അക്കൌണ്ട് ട്രാഫിക്ക് സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിന് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ നിങ്ങളുടെ വിവരങ്ങൾ ഒരു മറുപേര് നൽകി സമാഹരിക്കുവാൻ;
- പരസ്യങ്ങളുടെയും മറ്റ് മാർക്കറ്റിംഗ്, പ്രൊമോഷണൽ പ്രവർത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും.
ഉപയോക്തൃ തിരയൽ ഡാറ്റ. പ്ലാറ്റ്ഫോമിൽ നിങ്ങൾ നടത്തുന്ന തിരയലുകൾ എല്ലാം.നിങ്ങളുടെ ഇതിനു മുൻപുള്ള തിരയലുകളിലേക്ക് നിങ്ങൾക്ക് പെട്ടെന്ന് പ്രവേശനം നൽകാൻ. അനലിറ്റിക്സ് ഉപയോഗിച്ച് വ്യക്തിഗതമാക്കുകയും നിങ്ങളെ ലക്ഷ്യമാക്കിയ പരസ്യങ്ങൾ കാണിക്കുകയും ചെയ്യാൻ.
അക്കൗണ്ട് അധിക സുരക്ഷ. ഞങ്ങൾ നിങ്ങളുടെ ഫോൺ നമ്പർ ശേഖരിക്കുകയും നിങ്ങൾക്ക് വൺ ടൈം-പാസ്വേഡ് ("OTP") അയച്ചുകൊണ്ട് നിങ്ങളുടെ ഫോണിൽ SMS ആക്സസ് അഭ്യർത്ഥിക്കുകയും ചെയ്യും , ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ ഐഡന്റിറ്റി OTP നൽകുന്നതിലൂടെ നിങ്ങൾ ഇത് സ്ഥിരീകരിക്കുന്നു.നിങ്ങളുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനും നിങ്ങളുടെ അക്കൗണ്ട് സുരക്ഷ നിലനിർത്തുന്നതിനുമായി.
ചാറ്റ് ഡാറ്റ. പ്ലാറ്റ്ഫോമിൽ നിങ്ങൾ ഏതെങ്കിലും ചാറ്റ് ഫീച്ചർ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്കും മറ്റൊരു ഉപയോക്താവിനും ഇടയിലുള്ള ഏതൊരു ആശയവിനിമയത്തിന്റെയും ഉള്ളടക്കം ഞങ്ങൾ ശേഖരിക്കുന്നു. ഇത് നിങ്ങളുടെ ഉപകരണത്തിലും നിങ്ങൾ ആശയവിനിമയങ്ങൾ അയച്ച ഉപയോക്താക്കളുടെ ഉപകരണങ്ങളിലും സംഭരിച്ചിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ചാറ്റ് ഡാറ്റ ഞങ്ങൾ നിരീക്ഷിക്കില്ല, നിങ്ങളുടെ ചാറ്റ് ഡാറ്റയെ അടിസ്ഥാനമാക്കി എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ഏതെങ്കിലും മൂന്നാം കക്ഷിക്ക് അത് വെളിപ്പെടുത്തുകയോ ഇല്ല.മറ്റൊരു ഉപയോക്താവുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കാൻ.
കോൺടാക്റ്റ് പട്ടിക. നിങ്ങളുടെ മൊബൈൽ ഉപകരണത്തിലെ കോൺടാക്ട് ലിസ്റ്റ് ഞങ്ങൾ പരിശോധിക്കുന്നു. നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഞങ്ങൾ നിങ്ങളുടെ സമ്മതം ആവശ്യപ്പെടുന്നതാണ്, ഞങ്ങൾക്ക് സമ്പർക്ക ലിസ്റ്റിലേക്കുള്ള പ്രവേശനം നിരസിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.Judiye, NyotaDein എന്നീ ഫീച്ചറുകളിലൂടെ; മറ്റു പ്ലാറ്റ്ഫോം ഉപയോക്താക്കളുമായി നിങ്ങളെ ബന്ധിപ്പിക്കുന്നതിന്;
ലൊക്കേഷൻ വിവരം. നിങ്ങളുടെ GPS, IP വിലാസം, കൂടാതെ / അല്ലെങ്കിൽ ലൊക്കേഷൻ വിവരം അടങ്ങിയ പബ്ലിക് പോസ്റ്റുകൾ എന്നിവയിൽ നിന്നെടുത്ത "ലൊക്കേഷൻ ഡാറ്റ". നിങ്ങൾ ഞങ്ങളോടും മറ്റ് പ്ലാറ്റ്ഫോം ഉപയോക്താക്കളോടും ചില ലൊക്കേഷൻ വിവരങ്ങൾ വെളിപ്പെടുത്തും:

- പ്ലാറ്റ്ഫോമിൽ ചില ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള, Shake n Chat പോലെയുള്ള ഫീച്ചറുകൾ കൂടാതെ/ അല്ലെങ്കിൽ കാലാകാലങ്ങളിൽ ഞങ്ങൾ അവതരിപ്പിക്കുന്ന മറ്റേതെങ്കിലും ഫീച്ചർ അല്ലെങ്കിൽ മിനി ആപ്ലിക്കേഷനുകൾ നിങ്ങൾ ഉപയോഗിക്കുമ്പോൾ ,കൂടാതെ നിങ്ങളുടെ ലൊക്കേഷൻ മറ്റു പ്ലാറ്റ്‌ഫോം ഉപയോക്താക്കളുമായി നിങ്ങൾ പങ്കു വെയ്ക്കുമ്പോൾ;
- നിങ്ങൾ പ്ലാറ്റ്ഫോം ആക്സസ് ചെയ്യുമ്പോൾ, നിങ്ങളുടെഅക്കൗണ്ടിൽ ഒന്നിലധികം അല്ലെങ്കിൽ വഞ്ചനാപരമായ ലോഗിനുകളെ തടയുന്നതിന് നിങ്ങളുടെ IP വിലാസം, ഉപകരണം, അല്ലെങ്കിൽ ഇന്റർനെറ്റ് സേവനം എന്നിവയിൽ നിന്നും ഞങ്ങൾ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നു.
- സുരക്ഷ, വഞ്ചന കണ്ടെത്തൽ, അക്കൗണ്ട് മാനേജ്മെന്റിനായി (നിങ്ങളുടെ അക്കൗണ്ടിൽ ഒന്നിലധികം ലോഗ് ഇന്നുകൾ അല്ലെങ്കിൽ സംശയാസ്പദമായ ലോഗ് ഇന്നുകൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ);
- നിങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്ന ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നതിന്;
- Shake n Chat പോലെ (ഇവ പരിമിത കാലയളവിലേക്ക് നിങ്ങളുടെ ലൊക്കേഷൻ വെളിപ്പെടുത്താൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ലൊക്കേഷൻ അടിസ്ഥാനമാക്കിയ സേവനങ്ങളാണ്. കാലാകാലങ്ങളിൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാൻ കഴിയുന്ന മിനി ആപ്ലിക്കേഷനുകൾക്ക്, അവർ നൽകുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി അത്തരം വിവരങ്ങൾ ആവശ്യമായി വന്നേക്കാം (നിങ്ങളുടെ ലൊക്കേഷൻ ഏതെങ്കിലും മിനി ആപ്ലിക്കേഷനോട് വെളിപ്പെടുത്താൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ); ‘ന്യൂസ് കോർണർ ‘(ഈ സവിശേഷത നിങ്ങൾ ആക്സസ് ചെയ്താൽ ഞങ്ങൾ നിങ്ങൾക്ക് പ്രാദേശികമായി പ്രസക്തമായ വാർത്താ ഉള്ളടക്കം നൽകാൻ നിങ്ങളുടെ ലൊക്കേഷൻ ഉപയോഗിച്ചേക്കാം);ഭാഷയും സ്ഥലവും അനുസരിച്ച് ഇഷ്ടാനുസൃതമാക്കുന്നതിന്.
ഉപഭോക്തൃ പിന്തുണാ വിവരം. സമയാസമയങ്ങളിൽ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന ഏതെങ്കിലും സഹായം അല്ലെങ്കിൽ പിന്തുണയെ സംബന്ധിച്ച് നിങ്ങൾ ഞങ്ങളുടെ ഉപയോക്തൃ പിന്തുണാ ടീമിന് നൽകിയ ഏത് വിവരവും.നിങ്ങളുടെ പിന്തുണ പ്രശ്നം അന്വേഷിക്കാൻ.
ഉപകരണ ഡാറ്റ. "ഉപകരണ ഡാറ്റ" യിൽ പരിധിയില്ലാതെ ഉൾപ്പെടുന്ന വിവരങ്ങൾ:

§ ഉപകരണ സ്വഭാവങ്ങൾ ഓപ്പറേറ്റിംഗ് സിസ്റ്റം, ഹാർഡ് വെയർ, സോഫ്റ്റ് വെയർ പതിപ്പുകൾ , ബാറ്ററി നില, സിഗ്നൽ ശക്തി, ലഭ്യമായ സംഭരണ ​​സ്ഥലം, ബ്രൗസർ തരം, അപ്ലിക്കേഷൻ, ഫയൽ നാമങ്ങളും തരങ്ങളും, പ്ലഗിനുകൾ എന്നിവ പോലുള്ള വിവരങ്ങൾ

§ ഡിവൈസ് പ്രവർത്തനങ്ങൾ: ഉപകരണത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ പെരുമാറ്റരീതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ, ഉദാഹരണത്തിന് ഒരു വിൻഡോ മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ടോ അതോ പശ്ചാത്തലമാക്കിയോ തുടങ്ങിയവ.

§ ഐഡന്റിഫയറുകൾ: നിങ്ങൾ ഉപയോഗിക്കുന്ന ഗേമുകൾ, അപ്ലിക്കേഷനുകൾ അല്ലെങ്കിൽ അക്കൗണ്ടുകൾ എന്നിവയിൽ നിങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന , ഉപകരണ ഐഡികൾ, മറ്റ് തിരിച്ചറിയൽ മാർഗ്ഗങ്ങൾ.

§ ഡിവൈസ് സിഗ്നലുകൾ: നിങ്ങളുടെബ്ലൂടൂത്ത് സിഗ്നലുകൾ,വിളിപ്പാടരികെയുള്ള വൈ-ഫൈ ആക്സസ് പോയിന്റുകൾ, ബീക്കണുകൾ, സെൽ ടവറുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കും.

§ ഉപകരണ ക്രമീകരണങ്ങൾ നിന്നുള്ള ഡാറ്റ: നിങ്ങളുടെ GPS ലൊക്കേഷൻ, ക്യാമറ അല്ലെങ്കിൽ ഫോട്ടോകൾ എന്നിവയിലേക്കുള്ള ആക്സസ്സ് പോലെയുള്ള ഉപകരണ ക്രമീകരണങ്ങൾ വഴി ഞങ്ങൾക്ക് ലഭ്യമാക്കുന്ന വിവരങ്ങൾ.

§ നെറ്റ് വർക്കും കണക്ഷനുകളും: നിങ്ങളുടെ മൊബൈൽ ഓപ്പറേറ്റർ അല്ലെങ്കിൽ ISP- യുടെ പേര് പോലെ, ഭാഷ, സമയമേഖല, മൊബൈൽ ഫോൺ നമ്പർ, IP വിലാസം കണക്ഷൻ വേഗത പോലുള്ള വിവരങ്ങൾ

§ അപ്ലിക്കേഷൻ: നിങ്ങളുടെ മൊബൈലിൽ സംഭരിച്ചിരിക്കുന്ന ഏത് മൊബൈൽ അപ്ലിക്കേഷനുകളും.

§ മീഡിയ: നിങ്ങളുടെ മൊബൈൽ ഉപകരണത്തിലെ മീഡിയ ഗാലറി ഞങ്ങൾ ആക്സസ് ചെയ്യുന്നു എല്ലാ ചിത്രങ്ങളും, വീഡിയോകളും , ഓഡിയോ ഫയലുകളും നിങ്ങളുടെ മീഡിയ: നിങ്ങളുടെ മൊബൈൽ ഉപകരണത്തിലെ മീഡിയ ഗാലറി ഞങ്ങൾ ആക്സസ് ചെയ്യുന്നു എല്ലാ ചിത്രങ്ങളും, വീഡിയോകളും , ഓഡിയോ ഫയലുകളും നിങ്ങളുടെ ഫോണിലെ സംഭരണ ​​സ്ഥലവും ഉൾപ്പെടെ, എന്നിരുന്നാലും, നിങ്ങളുടെ ഇമേജുകൾ ആക്സസ് ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ നിങ്ങളുടെ സമ്മതം തേടും, അത്തരത്തിലുള്ള ആക്സസ് നിരസിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ഉണ്ടായിരിക്കും.
- പ്ലാറ്റ്ഫോം ഉപയോഗിച്ച് ആഡിയോകൾ, വീഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയ മീഡിയ പങ്കിടൽ എളുപ്പമാക്കാൻ;നിങ്ങളുടെ മൊബൈൽ ഉപകരണത്തിന് അനുയോജ്യമായി ഞങ്ങളുടെ പ്ലാറ്റ്ഫോം· ഇഷ്ടാനുസൃതമാക്കാം;
- WhatsApp/ Facebook വഴി പങ്കിടൽ ആവശ്യകതകൾക്കായി പ്ലാറ്റ്ഫോമിൽ നിന്ന് ഏതെങ്കിലും ഉള്ളടക്കം ഡൗൺലോഡുചെയ്യാൻ നിങ്ങളുടെ ഉപകരണത്തിൽ വേണ്ടത്ര സംഭരണ ​​ഇടം ഉണ്ടോയെന്ന് മനസ്സിലാക്കുക;
- ഞങ്ങളുടെ പ്ലാറ്റ് ഫോമിൽ നിങ്ങളുടെ ഉപയോക്തൃ അനുഭവംഓപ്റ്റിമൈസുചെയ്യുക;
- നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ ഡൌൺലോഡ് ചെയ്ത ആപ്ലിക്കേഷനുകൾ വഴി പ്ലാറ്റ്ഫോമിലുള്ള എന്തെങ്കിലും ഉള്ളടക്കം പങ്കിടുന്നത് സുഗമമാക്കുന്നതിന്;
- ഞങ്ങളുടെ നിബന്ധനകൾ, വ്യവസ്ഥകൾ, നയങ്ങൾ എന്നിവ നടപ്പിലാക്കുന്നതിന് നിങ്ങളുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിന്;
- പ്ലാറ്റ്ഫോം മെച്ചപ്പെടുത്തുന്നതിന്.
മത്സര വിവരം. പ്ലാറ്റ്ഫോമിൽ സമയാസമയങ്ങളിൽ അവതരിപ്പിക്കുന്ന ഏത് മത്സരത്തിലേക്കും ഒരു എൻട്രി സമർപ്പിക്കുന്നതിനായി നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഏത് വിവരവും.- മത്സരത്തിൽ നിങ്ങളുടെ പങ്കാളിത്തം എളുപ്പമാക്കാൻ;
- ആവശ്യമെങ്കിൽ, സമ്മാനങ്ങൾ ലഭിക്കുന്നതിന്.

നിങ്ങളുടെ വിവരങ്ങളുടെ വെളിപ്പെടുത്തൽ

നിങ്ങളുടെ വിവരങ്ങൾ താഴെപ്പറയുന്ന രീതികളിൽ ഞങ്ങൾ വെളിപ്പെടുത്തുന്നു:

മറ്റുള്ളവർക്ക് ദൃശ്യമായ ഉള്ളടക്കം

പൊതു ഉള്ളടക്കം, അതായത് നിങ്ങളുടെ ഉപയോക്തൃ പ്രൊഫൈലിലോ മറ്റേതെങ്കിലും ഉപയോക്താവിന്റെ പ്രൊഫൈലിലോ കമന്റ് പോലെ നിങ്ങൾ പോസ്റ്റുചെയ്യുന്ന ഏതൊരു ഉള്ളടക്കവും, തിരയൽ എഞ്ചിനുകൾ ഉൾപ്പെടെ എല്ലാവർക്കും ആക്സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ പ്രൊഫൈൽ പേജ് വിവരങ്ങൾ ഉൾപ്പെടെ, പ്ലാറ്റ്ഫോമിൽ പോസ്റ്റുചെയ്യുന്നതിന് നിങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്ന വിവരങ്ങൾ, ആർക്കും ആക്സസ് ചെയ്യാവുന്നതുമാണ്. പ്ലാറ്റ് ഫോമിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉള്ളടക്കം സമർപ്പിക്കുകയോ പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്യുമ്പോൾ, ഇത് മറ്റുള്ളവർക്ക് വീണ്ടും പങ്കിടാം.നിങ്ങൾ ആർക്കൊക്കെ അത് പങ്കിടാമെന്ന് തിരഞ്ഞെടുക്കണം, കാരണം ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ നിങ്ങളുടെ പ്രവർത്തനം കാണുന്ന ആളുകൾക്ക് പ്ലാറ്റ് ഫോമിൽ ഉള്ളവരും അല്ലാത്തവരുമായി അത് പങ്കിടുന്നതിനും സാധിക്കും, നിങ്ങൾ പങ്കിട്ട പ്രേക്ഷകർക്ക് പുറത്ത് ഉള്ളവർക്കുൾപ്പെടെ. ഉദാഹരണത്തിന്, ഞങ്ങളുടെ പ്ലാറ്റ്ഫോം അല്ലെങ്കിൽ അക്കൌണ്ടുകളുടെ നിർദ്ദിഷ്ട ഉപയോക്താക്കൾക്ക് ഒരു പോസ്റ്റ് നിങ്ങൾ പങ്കിടുമ്പോഴോ ഒരു സന്ദേശം അയയ്ക്കുമ്പോഴോ, ആ ഉള്ളടക്കം ഡൌൺലോഡ് ചെയ്ത് ഞങ്ങളുടെ പ്ലാറ്റ്ഫോമിലുള്ള മറ്റ് ഉപയോക്താക്കളുമായോ പുറത്തുള്ളവരുമായോ വീണ്ടും പങ്കുവയ്ക്കാൻ കഴിയും. മാത്രമല്ല, നിങ്ങൾ മറ്റാരുടെയെങ്കിലും പോസ്റ്റിൽ അഭിപ്രായമിടുന്നതോ അല്ലെങ്കിൽ അവരുടെ ഉള്ളടക്കത്തെ ഇഷ്ടപ്പെടുമ്പോഴോ, നിങ്ങളുടെ പ്രതികരണം മറ്റേ വ്യക്തിയുടെ ഉള്ളടക്കം കാണാനാകുന്ന ആർക്കും ദൃശ്യമാകും. നിങ്ങൾ അംഗീകരിച്ച അനുയായികൾക്ക് മാത്രമേ നിങ്ങളുടെ പോസ്റ്റുകൾ കാണാൻ കഴിയൂ എന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ പ്രൊഫൈൽ സ്വകാര്യമാക്കാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. പ്ലാറ്റ്‌ഫോമിലെ സ്വകാര്യ ഷെയർചാറ്റ് സവിശേഷതയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾക്ക് https://help.sharechat.com/faq/private-profile- ൽ ലഭ്യമായ പതിവുചോദ്യങ്ങൾ പരിശോധിക്കുക.

ഉപയോക്താക്കൾക്ക് അവർ തിരഞ്ഞെടുക്കുന്ന പ്രേക്ഷകരുമായി നിങ്ങളെപ്പറ്റിയുള്ള ഉള്ളടക്കം പങ്കിടാൻ കഴിയും, ഉദാഹരണത്തിന് നിങ്ങളുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്, അല്ലെങ്കിൽ അവരുടെ പോസ്റ്റുകൾ ഏതിലെങ്കിലും നിങ്ങളെ ടാഗ് ചെയ്യുന്നത്.ഏതെങ്കിലും സോഷ്യൽ മീഡിയ സൈറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈൻ പ്ലാറ്റ്ഫോമിൽ എല്ലാ പൊതു ഉള്ളടക്കവും പങ്കിടാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഈ നിബന്ധനകളിൾ വ്യക്തമായി നൽകിയിട്ടില്ലെങ്കിൽ, അജ്ഞാത അടിസ്ഥാനത്തിൽ ഒഴികെ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങൾ മൂന്നാം കക്ഷികൾക്ക് വാടകയ്ക്ക് നൽകുകയോ വിൽക്കുകയോ ചെയ്യില്ല.

ഞങ്ങളുടെ ഗ്രൂപ്പിന്റെ കമ്പനികളുമായി പങ്കിടൽ

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഞങ്ങളുടെ ഗ്രൂപ്പിലെ ഏതെങ്കിലും അംഗവുമായി പങ്കുവച്ചേക്കാം. "ഗ്രൂപ്പ്" എന്ന പദം അർത്ഥമാക്കുന്നത്, നേരിട്ടോ അല്ലാതെയോ, ഞങ്ങളുടെ നിയന്ത്രണം വഹിക്കുന്നതോ, ഞങ്ങളുടെ നിയന്ത്രണത്തിലുള്ളതോ ആയ ഏതെങ്കിലും എന്റിറ്റിയെയോ, അല്ലെങ്കിൽ ഞങ്ങളുടെ ഒപ്പം ഒരേ നിയന്ത്രണത്തിന് കീഴിലുള്ള ഏതെങ്കിലും എന്റിറ്റിയോ, ആയിരിക്കും.

മറ്റുള്ളവരുമായി നിങ്ങൾ എന്താണ് പങ്കുവെക്കുന്നത്

നിങ്ങൾ ഉള്ളടക്കം പങ്കുവെക്കുകയും ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആശയവിനിമയം നടത്തുമ്പോൾ,അതിനുള്ള സദസ്സിനെ നിങ്ങൾ തിരഞ്ഞെടുക്കുന്നു. ഉദാഹരണമായി, നിങ്ങൾ ഫേസ്ബുക്കിൽ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നുള്ള ഏതെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്യുമ്പോൾ, അത് കാണുന്നവർ ആരെന്ന്, സുഹൃത്തുക്കൾ, സുഹൃത്തുക്കളുടെ ഒരു സംഘം അല്ലെങ്കിൽ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളും, എന്നിങ്ങനെ തിരഞ്ഞെടുക്കണം. അതുപോലെ, നിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽനിന്നുള്ള ഉള്ളടക്കം പങ്കിടുന്നതിന് നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ WhatsApp അല്ലെങ്കിൽ മറ്റേതെങ്കിലും അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ, ആരുമായാണ് ഉള്ളടക്കം പങ്കിടുന്നതെന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്നു. അത്തരം വ്യക്തികൾ (പ്ലാറ്റ്ഫോമിൽ ലഭ്യമായ വാട്സ് ആപ്പ് അല്ലെങ്കിൽ ഫെയ്സ്ബുക്ക് പോലുള്ളവയുടെ പങ്കുവെക്കുന്ന ഓപ്ഷനുകൾ വഴി നിങ്ങൾ ഉള്ളടക്കം പങ്കിടാൻ തീരുമാനിക്കുന്നവർ ) നിങ്ങൾ അവരുമായി പങ്കിടുന്ന വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഞങ്ങൾ നിയന്ത്രിക്കുന്നതല്ല, അതിൽ ഞങ്ങൾക്ക് ഉത്തരവാദിത്തവുമില്ല.

മൂന്നാം പാർട്ടികളുമായി പങ്കിടുന്നു

ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ചില മൂന്നാം കക്ഷികളോടൊപ്പം നിങ്ങളുടെ വിവരങ്ങൾ (വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ) ഞങ്ങൾ പങ്കിട്ടേക്കാം:

  • ബിസിനസ് പങ്കാളികൾ, വിതരണക്കാർ, സബ് കോൺട്രാക്ടർമാർ ("അഫിലിയേറ്റ്സ്" ). ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുന്ന ഏതെങ്കിലും കരാർ അനുസരിച്ചുള്ള ഏതെങ്കിലും സേവനം, അല്ലെങ്കിൽ അഫിലിയേറ്റുകളുടെ സ്വന്തം സേവനങ്ങൾ നൽകാൻ സഹായിക്കുന്നതിനും, മനസ്സിലാക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും അഫിലിയേറ്റുകൾ ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം.
  • നിങ്ങൾക്കും മറ്റുള്ളവർക്കും പ്രസക്തമായ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ ഈ ഡാറ്റ ആവശ്യമായ പരസ്യദാതാക്കൾ, പരസ്യ നെറ്റ്വർക്കുകൾ. ഞങ്ങൾ പരസ്യദാതാക്കൾക്ക് വ്യക്തികളെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ വെളിപ്പെടുത്തില്ല, എന്നാൽ ഉപയോക്താക്കളെ പറ്റിയുള്ള മൊത്തം വിവരങ്ങൾ ഞങ്ങൾ നൽകിയേക്കാം (ഉദാഹരണത്തിന്, ഒരു പ്രത്യേക ദിവസത്തിൽ, തങ്ങളുടെ ഒരു പരസ്യത്തിൽ ക്ലിക്കുചെയ്ത ഒരു നിശ്ചിത പ്രായ ഗ്രൂപ്പിലെ സ്ത്രീകളുടെ എണ്ണം ). പരസ്യദാതാക്കൾക്ക് അവർ ടാർഗെറ്റുചെയ്യാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ സമീപിക്കാൻ സഹായിക്കുന്നതിന് അത്തരം സമാഹരിച്ച വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം.
  • ഏതെങ്കിലും നിയമപരമായ ഉത്തരവാദിത്തമോ സർക്കാർ അഭ്യർത്ഥനയോ അനുസരിച്ച്; കൂടാതെ അവകാശങ്ങൾ സംരക്ഷിക്കുക അല്ലെങ്കിൽ ഞങ്ങളുടെ വസ്തുവകകൾ അല്ലെങ്കിൽ സുരക്ഷ, ഞങ്ങളുടെ ഉപഭോക്താക്കൾ/ പൊതുജനത്തിന് ദോഷം വരുത്താതിരിക്കുക;അല്ലെങ്കിൽ പൊതു സുരക്ഷ, വഞ്ചന, സംരക്ഷണം, അല്ലെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കണ്ടെത്താനോ തടയാനോ മറ്റുവിധത്തിൽ ഉപയോഗിക്കാനോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ മറ്റു വിവരങ്ങളോ പങ്കിടുന്നത് ആവശ്യമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടാൽ, ഉചിതമായ നിയമ അധികാരികൾക്ക്;

ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ചില തിരഞ്ഞെടുത്ത മൂന്നാം കക്ഷികൾക്ക് നിങ്ങളുടെ വിവരങ്ങൾ (വ്യക്തിഗത വിവരം ഉൾപ്പെടെ) ഞങ്ങൾ വെളിപ്പെടുത്തിയേക്കാം:

  • കമ്പനി അല്ലെങ്കിൽ അതിന്റെ എല്ലാ ആസ്തികളും ഒരു മൂന്നാം കക്ഷി കൈവശപ്പെടുത്തിയാൽ , അതിന്റെ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഈ കേസിൽ കൈമാറ്റം ചെയ്യപെടുന്ന ആസ്തികളിൽ ഒന്നാണ് നിങ്ങളുടെ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയോ മറ്റൊരു സ്വകാര്യത നയത്തിന് വിധേയമാക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഒരു ലയനം, ഏറ്റെടുക്കൽ, പാപ്പരത്വം, പുനഃസംഘടനാ സംവിധാനം അല്ലെങ്കിൽ വില്പന നടത്തുന്നതിൽ ഞങ്ങൾ ഏർപ്പെടുകയാണെങ്കിൽ അങ്ങനെ കൈമാറ്റം ചെയ്യുന്നതിന് മുൻകൂർ ആയി നിങ്ങളെ അറിയിക്കുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് നീക്കംചെയ്തുകൊണ്ട് അത്തരം പുതിയ നയങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒഴിവാകാൻ കഴിയും.
  • നിബന്ധനകൾ കൂടാതെ / അല്ലെങ്കിൽ മറ്റെന്തെങ്കിലുംകരാറുകളുംനടപ്പിലാക്കാൻ /പ്രയോഗിക്കാൻ.

സുരക്ഷാ നടപടികൾ

ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമായി നിലനിർത്താൻ ആവശ്യമായ അനുയോജ്യമായ സാങ്കേതിക-സുരക്ഷാ നടപടികൾ ഞങ്ങൾക്കുണ്ട്. പ്ലാറ്റ്ഫോം ആക്സസ് ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു ഉപയോക്തൃനാമവും രഹസ്യവാക്കും ഞങ്ങൾ നിങ്ങൾക്ക് നൽകിയിട്ടുണ്ട് (അല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട് ). ഈ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം താങ്കൾക്കാണ്. നിങ്ങളുടെ പാസ്വേഡ് ആരുമായും പങ്കിടരുതെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ഞങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്നത് എവിടെയാണ്

Amazon Web Services Inc. ആസ്ഥാനം 410 ടെറി അവന്യൂ. എൻ സിയാറ്റിൽ, വാഷിങ്ടൺ 98109, യുഎസ്എ) ലഭ്യമാക്കുന്നആമസോൺ വെബ് സർവീസസ്ക്‌ളൗഡ്‌ പ്ലാറ്റ് ഫോംകൂടാതെ Google, LLC, (ആസ്ഥാനം 1101 എസ് ഫ്ലവർ സെന്റ്, ബര്ബ്യാംക്, 91502 കാലിഫോർണിയ, യുഎസ്എ) Google ക്ലൗഡ് പ്ലാറ്റ്ഫോമിൽ, ഇന്ത്യയിലും വിദേശത്തും സ്ഥിതിചെയ്യുന്ന അവരുടെ സെർവറുകളിൽ. ആണ് ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുന്നത് ആമസോൺ വെബ് സേവനങ്ങൾGoogle ക്ലൗഡ് പ്ലാറ്റ്ഫോംരണ്ടും വിവരങ്ങൾ നഷ്ടപ്പെടുന്നതും ദുരുപയോഗം ചെയ്യുന്നതും ഭേദഗതി ചെയ്യുന്നതും തടയുവാനുള്ള സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്, അവയുടെ വിശദാംശങ്ങൾ https://aws.amazon.com/ ഒപ്പം https://cloud.google.com എന്നിവിടങ്ങളിൽ ലഭ്യമാണ്. Amazon വെബ് സേവനങ്ങൾ,Google ക്ലൗഡ് പ്ലാറ്റ്ഫോം എന്നിവ സ്വീകരിച്ച കാര്യതാ നയങ്ങൾ https://aws.amazon.com/privacy/?nc1=f_pr ഒപ്പം https://policies.google.com/privacy. എന്നതിൽ ലഭ്യമാണ്.

ഈ നയത്തിലെ മാറ്റങ്ങൾ

കമ്പനി ഈ സ്വകാര്യതാ നയം ആനുകാലികമായി അപ്ഡേറ്റ് ചെയ്യാം. നിങ്ങൾ അറിയേണ്ടുന്ന സുപ്രധാനമായ മാറ്റങ്ങൾ ഈ സ്വകാര്യതാ നയങ്ങളിൽ ഏതിലെങ്കിലും വരുത്തുമ്പോൾ,അപ്ഡേറ്റ് ചെയ്ത സ്വകാര്യതാ നയം ഈ ലിങ്കിൽ ഞങ്ങൾ പോസ്റ്റുചെയ്യും. ഈ സ്വകാര്യതാ നയത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അറിയാനായി ഈ പേജുകൾ ഇടയ്ക്കിടെ പരിശോധിക്കുന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.

നിരാകരണം

നിർഭാഗ്യവശാൽ, ഇന്റർനെറ്റിലൂടെയുള്ള വിവരകൈമാറ്റം പൂർണമായും സുരക്ഷിതമല്ല. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെ പരിരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെങ്കിലും, പ്ലാറ്റ്ഫോമിലേക്ക് അയക്കുന്ന സമയത്ത് നിങ്ങളുടെ ഡാറ്റയുടെ സുരക്ഷ ഉറപ്പ് നൽകാൻ ഞങ്ങൾക്ക് കഴിയില്ല; എല്ലാ പ്രക്ഷേപണങ്ങളും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ്. നിങ്ങളുടെ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, അനധികൃത ആക്സസ് തടയുന്നതിന് ഞങ്ങൾ കർശനമായ നടപടികളും സുരക്ഷാ വലയങ്ങളും ഉപയോഗിക്കും.

നിങ്ങളുടെ അവകാശങ്ങൾ

നിങ്ങളുടെ ഉപയോക്തൃ അക്കൗണ്ട് / പ്രൊഫൈലിൽ നിന്നും നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉള്ളടക്കം നീക്കംചെയ്യാനോ നിങ്ങളുടെ അക്കൗണ്ട് / പ്രൊഫൈൽ എന്നിവ തന്നെ ഇല്ലാതാക്കാനോ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ പ്രവർത്തനങ്ങളുടെയും അക്കൗണ്ടിന്റെയും ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ ചരിത്രം ഞങ്ങൾക്ക് എപ്പോഴും ലഭ്യമായിരിക്കും.

എപ്പോൾ വേണമെങ്കിലും ലോഗിൻ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ പേജ് സന്ദർശിച്ച് നിങ്ങളുടെ അക്കൌണ്ടിൽ നിന്നും വ്യക്തിഗത വിവരങ്ങൾ തിരുത്താനും, മാറ്റം വരുത്താനും, കൂട്ടിച്ചേർക്കാനും അല്ലെങ്കിൽ ഇല്ലാതാക്കാനും നിങ്ങൾക്ക് കഴിയും. മുകളിൽ സൂചിപ്പിച്ചതുപോലെ, സന്ദേശത്തിലെ നിർദ്ദേശങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത ഇമെയിൽ ആശയവിനിമയങ്ങൾ ഒഴിവാക്കാം. എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നതുവരെ എല്ലാ സിസ്റ്റം ഇ-മെയിലുകളും നിങ്ങൾക്ക് ലഭിക്കുന്നത് തുടരും.

ഇൻഫർമേഷൻ ടെക്നോളജി (റജിസ്റ്റർഡ് സെക്യൂരിറ്റി പ്രാക്ടീസ് ആൻഡ് പ്രോസസിങ് ആൻഡ് സെൻസിറ്റീവ് പേഴ്സണൽ ഡാറ്റ അല്ലെങ്കിൽ ഇൻഫർമേഷൻ) റൂൾസ്, 2011 ("നിയമങ്ങൾ") വിഭാഗം 5 (6) പ്രകാരം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ അവലോകനം ചെയ്യാനും, തിരുത്താനും, ഭേദഗതി വരുത്താനും ഞങ്ങളോട് ആവശ്യപ്പെടാം . നിയമങ്ങളിലെ വകുപ്പ് 5 (7) പ്രകാരം, നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ നിങ്ങളുടെ മുന്നോട്ടുള്ള അനുമതി റദ്ദാക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ സമ്മതത്തെ റദ്ദാക്കുന്നത് പ്ലാറ്റ്ഫോമിന്റെ നിങ്ങളുടെ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ശ്രദ്ധിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ മൊബൈൽ ഉപകരണത്തിന്റെ മീഡിയാ ഫോൾഡറിലേക്കും ക്യാമറയിലേക്കും ഞങ്ങൾക്ക് ആക്സസ് ആവശ്യമുണ്ട്, അതിലൂടെ നിങ്ങളുടെ മൊബൈലിൽ നിന്ന് ചിത്രങ്ങൾ ക്ലിക്കുചെയ്ത് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യാനും കഴിയും, നിങ്ങൾ അത്തരം ആക്സസ് നൽകാത്തപക്ഷം ആ പ്രവർത്തനം നിങ്ങൾക്ക് ലഭ്യമാകില്ല. മാർക്കറ്റിംഗ് ഉദ്ദേശ്യങ്ങൾക്കായി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പ്രോസസ് ചെയ്യരുതെന്നും നിങ്ങൾക്ക് ഞങ്ങളോട് ആവശ്യപ്പെട്ടേക്കാ. grievance@sharechat.co "Shagun Baldwa +918025533388" എന്ന വിലാസത്തിൽ ഞങ്ങളുമായി ബന്ധപ്പെട്ട് ഈ അവകാശങ്ങൾ നിങ്ങൾക്ക് ഏതുസമയത്തും ഉപയോഗിക്കാം. എന്നിരുന്നാലും, നിങ്ങളുടെ അഭ്യർത്ഥനകൾ നടപ്പിലാക്കുന്നതിന് ഞങ്ങൾക്ക് 30 (മുപ്പതു) ദിവസത്തെ ന്യായമായ സമയം ആവശ്യമുണ്ട്. കൂടാതെ, പ്ലാറ്റ്‌ഫോമിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നതിനും ഉപയോക്തൃ ഡാറ്റ നീക്കം ചെയ്യുന്നതിനും, ദയവായി നിങ്ങളുടെ ആപ്പിന്റെ ക്രമീകരണങ്ങളിലേക്ക് പോയി 'അക്കൗണ്ട് ഇല്ലാതാക്കുക' ഓപ്ഷനിൽ ക്ലിക്കുചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്, അക്കൗണ്ട് ഇല്ലാതാക്കൽ സംബന്ധിച്ച പതിവുചോദ്യങ്ങൾ പരിശോധിക്കുക.

ഡാറ്റ നിലനിർത്തൽ

വിവരങ്ങൾ നിയമാനുസൃതമായി ഉപയോഗിക്കുന്നതിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കാലം നിങ്ങളുടെ രഹസ്യസ്വഭാവമുള്ള വ്യക്തിപരമായ വിവരങ്ങൾ (ഈ ഖണ്ഡികയിൽ താഴെ വ്യക്തമാക്കിയത്) ഞങ്ങൾ നിലനിർത്തില്ല. മറ്റേതു വിവരവും നീക്കം ചെയ്യുന്നതിനുള്ള നിങ്ങളുടെ അഭ്യർത്ഥന ഞങ്ങൾ മാനിക്കും. ,എന്നിരുന്നാലും, ഏതെങ്കിലും പൊതു ഉള്ളടക്കത്തിന്റെ പകർപ്പുകൾ. പ്ലാറ്റ്ഫോമിന്റെ കാഷെ ചെയ്തതും ആർക്കൈവുചെയ്തതുമായ താളുകൾ ഉൾപ്പെടെയുള്ളവ, അല്ലെങ്കിൽ മറ്റ് ഉപയോക്താക്കൾ ആ വിവരം പകർത്തുകയോ സംരക്ഷിക്കുകയോ ചെയ്താൽ, .അവ ഞങ്ങളുടെ പ്ലാറ്റ് ഫോമിൽ അനിശ്ചിതമായി നിലനിൽക്കുന്നത് ശക്തമായ ഒരു സാധ്യതയാണ് കൂടാതെ, ഇന്റർനെറ്റിന്റെ സ്വഭാവം മൂലം, നിങ്ങളുടെ ഉള്ളടക്കത്തിന്റെ പകർപ്പുകൾ, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നീക്കംചെയ്തതോ ഇല്ലാതാക്കിയതോ ഉൾപ്പെടെ, ഇൻറർനെറ്റിൽ മറ്റെവിടെയെങ്കിലും ഉണ്ടാകാം, കൂടാതെ അനിശ്ചിതമായി നിലനിർത്തപ്പെടുകയും ചെയ്യാം. "രഹസ്യസ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ" എന്നാൽ പാസ് വെർഡുകളും നിയമങ്ങളുടെ സെക്ഷൻ 3 അനുസരിച്ച് സെൻസിറ്റീവായി വർത്തിക്കുന്ന മറ്റ് വിവരങ്ങളും.

മൂന്നാം കക്ഷി ലിങ്കുകൾ

പ്ലാറ്റ്ഫോം കാലാകാലങ്ങളിൽ ഞങ്ങളുടെ പങ്കാളികളുടെ നെറ്റ് വർക്കുകൾ, പരസ്യദാതാക്കൾ, അഫിലിയേറ്റുകൾ എന്നിവരുടേതു കൂടാതെ / അല്ലെങ്കിൽ മറ്റേതെങ്കിലും വെബ്സൈറ്റുകളുടെയോ മൊബൈൽ ആപ്ലിക്കേഷനുകളുടെയോ ലിങ്കുകളും ഉൾക്കൊള്ളുന്നു. നിങ്ങൾ ഈ വെബ്സൈറ്റുകളിലൊന്നിലേക്കുള്ള ലിങ്ക് പിന്തുടരുകയാണെങ്കിൽ, ഈ വെബ്സൈറ്റുകൾക്ക് അവരുടെ സ്വന്തം സ്വകാര്യതാ നയങ്ങളുണ്ടെന്നും ഈ നയങ്ങൾക്ക് ഉത്തരവാദിത്തമോ ബാധ്യതയോ ഞങ്ങൾ അംഗീകരിക്കില്ലെന്നും ശ്രദ്ധിക്കുക. ഈ വെബ്സൈറ്റുകളിലേക്കോ മൊബൈൽ അപ്ലിക്കേഷനുകളിലേക്കോ നിങ്ങൾ ഏതെങ്കിലും സ്വകാര്യ ഡാറ്റ സമർപ്പിക്കുന്നതിന് മുമ്പ് ഈ നയങ്ങൾ പരിശോധിക്കുക.

മൂന്നാം-കക്ഷി എംബെഡ്ഡുകൾ

മൂന്നാം കക്ഷി ഉള്ളടക്കം എന്താണ്?

പ്ലാറ്റ്ഫോമില് നിങ്ങള് കാണിച്ചിരിക്കുന്ന ചില ഉള്ളടക്കം പ്ലാറ്റ്ഫോം ഹോസ്റ്റുചെയ്തതായിരിക്കില്ല. ഈ "എംബഡുകൾ" ഒരു മൂന്നാം കക്ഷി ഹോസ്റ്റുചെയ്ത് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയതാണ്. ഉദാഹരണത്തിന്: YouTube അല്ലെങ്കിൽ Vimeo വീഡിയോകൾ, Imgur അല്ലെങ്കിൽ Giphy ജിഫുകൾ, SoundCloud ഓഡിയോ ഫയലുകൾ, ട്വിറ്റർ ട്വീറ്റുകൾ, അല്ലെങ്കിൽ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ ദൃശ്യമാകുന്ന Scribd രേഖകൾ എന്നിവ പോലെ. നിങ്ങൾ ആ സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതുപോലെ തന്നെ ഈ ഫയലുകൾ അവ ഹോസ്റ്റുചെയ്ത സൈറ്റിലേക്ക് ഡാറ്റ അയയ്ക്കുന്നു (ഉദാഹരണമായി നിങ്ങൾ ഒരു YouTube വീഡിയോ എംബെഡ് ചെയ്ത ഒരു പ്ലാറ്റ്ഫോം പോസ്റ്റ് പേജ് ലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ഡാറ്റ YouTube-ന് ലഭിക്കുന്നു).

മൂന്നാം കക്ഷി ഉള്ളടക്കങ്ങളെപറ്റിയുള്ള സ്വകാര്യത ആശങ്ക

മൂന്നാം കക്ഷികൾ എന്തു ഡാറ്റ ശേഖരിക്കും അതുകൊണ്ട് അവർ എന്തു ചെയ്യും എന്നു പ്ലാറ്റ്ഫോം നിയന്ത്രിക്കുന്നില്ല. അതുകൊണ്ട്, പ്ലാറ്റ്ഫോമിൽ ഉള്ള മൂന്നാം കക്ഷി എംബഡുകൾ ഈ സ്വകാര്യതാ നയത്തിൽ ഉൾപ്പെടുന്നില്ല. മൂന്നാം കക്ഷിയുടെ സേവന സ്വകാര്യത നയത്തിലാണ് അവ ഉൾപ്പെടുന്നത്.അത്തരം ഉൾച്ചേർക്കൽ അല്ലെങ്കിൽ API സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, മൂന്നാം കക്ഷിയുടെ സേവന നിബന്ധനകൾക്ക് വിധേയമായിരിക്കാൻ നിങ്ങൾ സമ്മതിക്കുന്നു.

മൂന്നാം കക്ഷി ഉൾച്ചേരലുകളുടെയും API സേവനങ്ങളുടെയും ഉപയോഗത്തിന് ബാധകമായ മൂന്നാം കക്ഷി നയങ്ങളുടെ ലിസ്റ്റ്:

പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കുന്ന നിലവിലെ മൂന്നാം കക്ഷി API സേവനങ്ങളുടെ സമഗ്രമല്ലാത്ത ഒരു ലിസ്റ്റ് ചുവടെ കണ്ടെത്തുക:

  • ഇവിടെ ലഭ്യമായ നയങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന YouTube API സേവനങ്ങൾ: https://www.youtube.com/t/terms
  • ഇവിടെ ലഭ്യമായ സേവന നിബന്ധനകളാൽ നിയന്ത്രിക്കപ്പെടുന്ന Snap Inc. : https://snap.com/en-US/terms

നയങ്ങളുടെ പ്രയോഗക്ഷമതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വൈരുദ്ധ്യമോ പൊരുത്തക്കേടുകളോ ഉണ്ടായാൽ,അത്തരം മൂന്നാം കക്ഷികളുടെ സേവന നിബന്ധനകൾ മൂന്നാം കക്ഷി ഉൽപ്പന്നത്തിന്റെ/സേവനങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കും, ലഭ്യമായ പ്ലാറ്റ്‌ഫോം നയങ്ങൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഉള്ളടക്കത്തെയും MTPL നൽകുന്ന സേവനങ്ങളെയും നിയന്ത്രിക്കും.

മൂന്നാം കക്ഷി എംബെഡ്ഡുകളോടൊപ്പം സ്വകാര്യ വിവരങ്ങൾ പങ്കിടൽ

ഒരു ഫോം മുഖേന നിങ്ങളുടെ ഇമെയിൽ വിലാസം പോലുള്ള ചില വ്യക്തിഗത വിവരങ്ങൾക്കായി ചില എംബെഡ്ഡുകൾ ആവശ്യപ്പെടാം. പ്ലാറ്റ്ഫോമിൽ നിന്നും തൃപ്തികരമല്ലാത്ത പങ്കാളികളെ മാറ്റിനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ വിവരങ്ങൾ ഒരു മൂന്നാം കക്ഷിയിലേക്ക് സമർപ്പിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, അവർ അതുകൊണ്ട് എന്തുചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല. മുകളിൽ വിവരിച്ചതുപോലെ, അവരുടെ പ്രവർത്തനങ്ങൾ ഈ സ്വകാര്യതാ നയത്തിൽ ഉൾപ്പെടുന്നില്ല. അതിനാൽ, പ്ലാറ്റ് ഫോമിൽ നിങ്ങളുടെ ഇമെയിൽ വിലാസമോ മറ്റേതെങ്കിലും വ്യക്തിഗത വിവരമോ ആവശ്യപ്പെടുന്ന ഫോമുകൾ കാണുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾ നിങ്ങളുടെ വിവരങ്ങൾ ആർക്കാണ് സമർപ്പിക്കുന്നത് എന്നതിനെക്കുറിച്ചും അതിൽ അവർ എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും നിങ്ങൾ മനസിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഒരു ഉൾച്ചേർത്ത ഫോമിലൂടെ ഏതെങ്കിലും മൂന്നാം കക്ഷിക്ക് നിങ്ങൾ വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കരുതെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു.

നിങ്ങളുടെ സ്വന്തം മൂന്നാം കക്ഷി എംബെഡ്ഡുകൾ സൃഷ്ടിക്കുക

ഉപയോക്താക്കളെ വ്യക്തിപര വിവരങ്ങളുടെ സമർപ്പണം അനുവദിക്കുന്ന ഒരു ഫോം ഉൾച്ചേർക്കുകയാണെങ്കിൽ, ഉൾച്ചേർത്ത ഫോമിന് സമീപം, നിങ്ങൾ ആ വിവരങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന, ഒരു സാധുതയുള്ള ഒരു സ്വകാര്യതാ നയത്തിന് വളരെ പ്രാധാന്യമുള്ള ലിങ്ക് നൽകണം. ഇത് ചെയ്യാതിരുന്നാൽ, അത് കമ്പനി ആ പോസ്റ്റ് ഇല്ലാതാക്കാനോ നിങ്ങളുടെ അക്കൗണ്ട് പരിമിതപ്പെടുത്താനോ അല്ലെങ്കിൽ അപ്രാപ്തമാക്കാനോ കാരണമായേക്കാം.

ഞങ്ങളിൽ നിന്നുള്ള ആശയവിനിമയങ്ങൾ

കാലാകാലം ഞങ്ങൾ സേവനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഞങ്ങൾ നിങ്ങൾക്ക് അയച്ചേക്കാം (അതായത് മെയിന്റനന്സിനായി പ്ലാറ്റ്ഫോം താത്കാലികമായി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ, സുരക്ഷയെയോ സ്വകാര്യതയെയോ അഡ്മിനിസ്ട്രേറ്റീവ് സംബന്ധിയായ ആശയവിനിമയങ്ങളെയോ പോലുള്ളവ). ഞങ്ങൾ ഇവ നിങ്ങൾക്ക് എസ്എംഎസ് വഴി അയക്കുന്നു. ഈ സേവനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നിങ്ങൾ സ്വീകരിക്കാതിരിക്കരുത്, അവ പരസ്യ ഉദ്ദേശ്യത്തിനു വേണ്ടിയുള്ളതല്ല, മറിച്ച്, നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കുന്നതിനും പ്ലാറ്റ്ഫോമിലെ പ്രധാന മാറ്റങ്ങളെ കുറിച്ച് അറിയിക്കുന്നതിനും വേണ്ടി മാത്രമുള്ളതായിരിക്കും.

പരാതി പരിഹാര ഓഫീസർ

ഡാറ്റാ സുരക്ഷ, സ്വകാര്യത, പ്ലാറ്റ്ഫോം ഉപയോഗ ആശങ്കകൾ എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠകൾ പരിഹരിക്കാൻ ഞങ്ങൾക്ക് ഒരു പരാതി പരിഹാര ഓഫീസർ ഉണ്ട്. നിങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രശ്നങ്ങൾ 15 (പതിനഞ്ച്) ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ പരിഹരിക്കും. ഇനിപ്പറയുന്നതിലേതെങ്കിലും വഴി പരാതി പരിഹാര ഓഫീസറെ ബന്ധപ്പെടാം:

പേര്: ഹാർലീൻ സെതി
വിലാസം: നമ്പർ 2 26, 27 ഒന്നാം നില, സോണ ടവേഴ്സ്, ഹൊസൂർ റോഡ്, കൃഷ്ണ നഗർ, ഇൻഡസ്ട്രിയൽ ഏരിയ, ബെംഗളൂരു, കർണാടക 560029. തിങ്കളാഴ്ച മുതല് വെള്ളിയാഴ്ച വരെ
ഇമെയിൽ: grievance@sharechat.co
വേഗത്തിൽ പ്രോസസ്സ് ചെയ്യാനും പരിഹരിക്കാനും ഉപയോക്താവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മുകളിൽ പറഞ്ഞ ഇമെയിൽ ഐഡിയിലേക്ക് ദയവായി അയക്കുക.

നോഡൽ കോൺടാക്റ്റ് പേഴ്‌സൺ - ശ്രീമതി ഹാർലീൻ സേതി
ഇമെയിൽ: nodalofficer@sharechat.co
കുറിപ്പ് - ഈ ഇമെയിൽ പോലീസിനും അന്വേഷണ ഏജൻസികൾക്കും മാത്രമുള്ളതാണ്. ഉപയോക്താവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കുള്ള ശരിയായ ഇമെയിൽ ഐഡി ഇതല്ല. ഉപയോക്താവുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും, ദയവായി grievance@sharechat.co ൽ ഞങ്ങളെ ബന്ധപ്പെടുക.