ഉള്ളടക്കവും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും
Last updated: 20th June 2021
ഈ ഉള്ളടക്ക, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ("മാർഗ്ഗനിർദ്ദേശങ്ങൾ") https://sharechat.com - ൽ ഉള്ള ഞങ്ങളുടെ വെബ്സൈറ്റും കൂടാതെ/അല്ലെങ്കിൽ ഷെയർചാറ്റ് മൊബൈൽ ആപ്ലിക്കേഷനും (മൊത്തത്തിൽ, "പ്ലാറ്റ്‌ഫോം") നിങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നു, ഇത് ലഭ്യമാക്കിയിരിക്കുന്നത് ഇന്ത്യയിലെ നിയമപ്രകാരം സ്ഥാപിതമായതും, ഓഫീസ് നമ്പർ 2 26, 27 ഒന്നാം നില, സോണ ടവേഴ്സ്, ഹൊസൂർ റോഡ്, കൃഷ്ണ നഗർ, ഇൻഡസ്ട്രിയൽ ഏരിയ, ബെംഗളൂരു, കർണാടക 560029 എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസ് ഉള്ളതുമായ, മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് ("ഷെയർചാറ്റ്", "കമ്പനി", "ഞങ്ങൾ", "ഞങ്ങൾക്ക്", "ഞങ്ങളുടെ") എന്ന സ്വകാര്യ കമ്പനിയാണ്. . "നിങ്ങൾ", "നിങ്ങളുടെ" എന്നീ പദങ്ങൾ ഈ പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താവിനെ സൂചിപ്പിക്കുന്നു.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഷെയർചാറ്റ് ഉപയോഗ നിബന്ധനകൾ, ഷെയർചാറ്റ് സ്വകാര്യതാ നയം ഒപ്പം ഷെയർചാറ്റ് കുക്കി നയവും (മൊത്തത്തിൽ, "നിബന്ധനകൾ") എന്നിവയ്‌ക്കൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉപയോഗിച്ചിട്ടുള്ള വലിയക്ഷര പദങ്ങൾക്ക്, അത്തരം പദങ്ങൾക്ക് നിബന്ധനകളിൽ നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കും.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ ഇടയ്ക്കിടെ മാറ്റം വരുത്തിയേക്കാം എന്നത് ദയവായി ശ്രദ്ധിക്കുക, അങ്ങനെ ചെയ്യാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റുചെയ്‌ത പതിപ്പ് എല്ലായ്‌പ്പോഴും ഇവിടെ ലഭ്യമാണ്
ഞങ്ങളുടെ പ്ലാറ്റ്‌ഫോം നിങ്ങളെ ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുമായി ബന്ധിപ്പിക്കുന്നു. ഞങ്ങൾ സൃഷ്‌ടിച്ച കമ്മ്യൂണിറ്റി വൈവിധ്യമാർന്നതും, വൈവിധ്യമാർന്ന ഉള്ളടക്കം സ്വീകരിക്കാൻ കഴിവുള്ളതുമാണ്, പക്ഷേ ഈ പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നത് വിഭിന്ന തരത്തിലുള്ള പ്രേക്ഷകരാണ്, അതിൽ പ്രായപൂർത്തിയാകാത്തവരും ചെറുപ്പക്കാരും ഉൾപ്പെടാം. അതിനാൽ, ഞങ്ങളുടെ എല്ലാ ഉപയോക്താക്കളും ഒരു മാന്യമായ രീതി പിന്തുടരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും, നിങ്ങൾക്ക് സൃഷ്ടിപരമായി സ്വയം പ്രകടിപ്പിക്കുന്നതിനുള്ള സുരക്ഷിതമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും, പ്ലാറ്റ്‌ഫോമിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഞങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
#
ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾഞങ്ങളുടെ പ്ലാറ്റ്ഫോമിൽ അനുവദനീയമല്ലാത്തതും, ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും അതുപോലെതന്നെ ബാധകമായ ഇന്ത്യൻ നിയമങ്ങളും ലംഘിക്കുന്നതുമായ ഉള്ളടക്കം ഞങ്ങൾ സജീവമായി നീക്കംചെയ്യുന്നു. അത്തരം ഉള്ളടക്കം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, ഞങ്ങൾ അത് നീക്കംചെയ്യുകയോ, യൂസർ അക്കൗണ്ട് നിരോധിക്കുകയോ ചെയ്യും. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം നിങ്ങൾ കണ്ടാൽ, അത് റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സ്രഷ്ടാവിന്റെ ഉദ്ദേശ്യം പ്രധാനമാണ്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഞങ്ങൾ മനസിലാക്കുന്നു, എന്നിരുന്നാലും, അസ്വസ്ഥത ഉളവാക്കാനോ, വിദ്വേഷ പ്രസംഗം അധിക്ഷേപം എന്നിങ്ങനെ കരുതുന്നവയുടെ പ്രചാരണത്തിനോ, അക്രമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കില്ല.
#
a. ബാധകമായ നിയമങ്ങൾ പാലിക്കൽഞങ്ങളുടെ പ്ലാറ്റ്ഫോമിൽ നിങ്ങൾ അപ്‌ലോഡുചെയ്‌തതോ, പോസ്റ്റുചെയ്‌തതോ അഭിപ്രായമിട്ടതോ, പങ്കിട്ടതോ ഉൾപ്പെടെയുള്ള, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താത്ത, എല്ലാ ഉള്ളടക്കവും, ഇന്ത്യൻ ശിക്ഷാനിയമം, 1860, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000, അത്തരം നിയമങ്ങൾക്ക് കീഴിൽ വരുത്തിയ എല്ലാ നിയമങ്ങളും ഭേദഗതികളും ഉൾപ്പെടെയുള്ള, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താത്ത, ഇന്ത്യൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ബാധകമായ നിയമങ്ങൾ ലംഘിക്കുന്ന സാഹചര്യങ്ങളിൽ ഞങ്ങൾ നിയമ അധികാരികളുമായി സഹകരിക്കുകയും നിയമ നിർവഹണ സംവിധാനങ്ങൾ പാലിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ ഐക്യം, സമഗ്രത, പ്രതിരോധം, സുരക്ഷ അല്ലെങ്കിൽ പരമാധികാരം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം അല്ലെങ്കിൽ പൊതു ക്രമം എന്നിവയെ ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കം അപ്‌ലോഡുചെയ്യാനോ പോസ്റ്റുചെയ്യാനോ അഭിപ്രായമിടാനോ പങ്കിടാനോ പാടില്ല. മറ്റേതെങ്കിലും രാജ്യത്തെ അപമാനിക്കുന്ന, ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു അല്ലെങ്കിൽ കുറ്റകൃത്യങ്ങളുടെ അന്വേഷണം തടയുന്ന ഉള്ളടക്കം പോസ്റ്റുചെയ്യാനോ അവരുമായി ഇടപഴകാനോ പാടില്ല.
#
b. നഗ്നതയും അശ്ലീലചിത്രവുംകലാപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ, പൊതു അവബോധം, നർമ്മം അല്ലെങ്കിൽ ആക്ഷേപഹാസ്യ ഉദ്ദേശ്യങ്ങൾ എന്നിവയ്‌ക്കായി പോസ്റ്റുചെയ്തതാണെങ്കിൽ, പരിമിത ലൈംഗിക മനോഭാവമുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിക്കുന്നു. ഇനിപ്പറയുന്നവ അടങ്ങിയിരിക്കുന്ന ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോമിൽ നിരോധിച്ചിരിക്കുന്നു, മാത്രമല്ല ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ കർശനമായ ലംഘനമായി കണക്കാക്കുകയും ചെയ്യും:
- അശ്ലീലമായ, ലൈംഗികത വ്യക്തമാക്കുന്ന, അശ്ലീലമായ അല്ലെങ്കിൽ നഗ്നമായ മെറ്റീരിയൽ, അല്ലെങ്കിൽ സ്വകാര്യഭാഗങ്ങൾ (ലൈംഗിക അവയവങ്ങൾ, സ്ത്രീ സ്തനങ്ങൾ, മുലക്കണ്ണുകൾ, നിതംബം) പ്രദർശിപ്പിക്കുന്ന, കൂടാതെ/അല്ലെങ്കിൽ ലൈംഗിക പ്രവൃത്തികൾ ചിത്രീകരിക്കുന്ന ചിത്രങ്ങൾ/വീഡിയോകൾ;
- ആളുകളുടെ ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോകൾ അല്ലെങ്കിൽ ചിത്രങ്ങൾ, അല്ലെങ്കിൽ ലൈംഗിക പ്രവൃത്തികൾ/ ചേഷ്ടകൾ അല്ലെങ്കിൽ ലൈംഗികവികാരമുണർത്തുന്ന വസ്തു അല്ലെങ്കിൽ ലൈംഗികപരമായ ഉദ്ദേശ്യം അല്ലെങ്കിൽ ലൈംഗിക ഉത്തേജനം എന്നിവ ചിത്രീകരിക്കുന്ന ഉള്ളടക്കം;
- ലൈംഗിക ചൂഷണം അല്ലെങ്കിൽ പ്രതികാര അശ്ലീലചിത്രം;
- മൃഗങ്ങളോടുള്ള ലൈംഗികാകർഷണം അല്ലെങ്കിൽ പ്രകൃതിവിരുദ്ധ ലൈംഗികത;
- ഏതെങ്കിലും വ്യക്തിയെ ചൂഷണം ചെയ്യുന്നതോ അപകടപ്പെടുത്തുന്നതോ ആയ ഉള്ളടക്കം (ഉദാഹരണത്തിന്, വേശ്യാവൃത്തി അല്ലെങ്കിൽ അകമ്പടി സേവനം പ്രോത്സാഹിപ്പിക്കുന്നതിനോ പ്രേരിപ്പിക്കുന്നതിനോ ഉള്ള ഉദ്ദേശ്യം ഉൾപ്പെടെ ഒരു വ്യക്തിയുടെ ഏതെങ്കിലും തരത്തിലുള്ള ചൂഷണം അല്ലെങ്കിൽ അപകടപ്പെടുത്തൽ ലക്ഷ്യം വച്ച് ഫോൺ നമ്പറുകളോ മറ്റ് വ്യക്തിഗത വിവരങ്ങളോ ചേർക്കൽ);
- പെഡോഫിൽ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഉള്ളടക്കം, കുട്ടികളുടെ അശ്ലീലചിത്രം (കുട്ടികളുടെ അശ്ലീലചിത്രം സൃഷ്ടിക്കൽ, പ്രചരണം, വാഴ്ത്തൽ, പ്രക്ഷേപണം അല്ലെങ്കിൽ ബ്രൗസിംഗ് എന്നിവ ഉൾപ്പെടെ എന്നാൽ പരിമിതപ്പെടുത്താതെ); അഥവാ
- അശ്ലീലമോ അധാർമികമോ ആയ ഉള്ളടക്കം ബലാത്സംഗം, ലൈംഗിക വസ്തുനിഷ്ഠത, സമ്മതമില്ലാത്ത പ്രവൃത്തികൾ, പീഡനം എന്നിവയടങ്ങുന്ന ഉള്ളടക്കം.
#
c. ഉപദ്രവിക്കൽ അല്ലെങ്കിൽ ഭീഷണിപ്പെടുത്തൽഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഭീഷണിപ്പെടുത്തലോ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. വൈകാരികമോ മാനസികമോ ആയ വൈഷമ്യത്തെ ഭയപ്പെടാതെ സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങളുടെ ഉപയോക്താക്കൾക്ക് നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. നിന്ദ്യവും അലോസരപ്പെടുത്തുന്നതുമായ ഏതെങ്കിലും ഉള്ളടക്കം നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ അത് അവഗണിക്കാൻ ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു. അതിനുപുറമെ, മറ്റൊരു വ്യക്തിയെ ഉപദ്രവിക്കുന്ന, അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയെ തരംതാഴ്ത്താനോ നാണംകെടുത്താനോ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഉള്ളടക്കം റിപ്പോർട്ടുചെയ്യാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമായി വിശേഷിപ്പിക്കാവുന്ന ഉള്ളടക്കം ഇവയെല്ലാമാണ്, പക്ഷേ ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ല:
- അധിക്ഷേപിക്കുന്ന ഭാഷ അല്ലെങ്കിൽ ശാപവാക്കുകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ കൂടാതെ/അല്ലെങ്കിൽ ഉപദ്രവകരമായ റെക്കോർഡിംഗുകൾ എന്നിവ പോസ്റ്റുചെയ്യുന്നത്.
- ആരെയെങ്കിലും അവരുടെ വംശം, രൂപം, ജാതി, നിറം, വൈകല്യങ്ങൾ, മതം, ലൈംഗിക മുൻഗണനകൾ എന്നിവ അടിസ്ഥാനമാക്കി വസ്തുവൽക്കരിക്കുക,അപമാനിക്കൽ അല്ലെങ്കിൽ ഉപദ്രവിക്കൽ കൂടാതെ/അല്ലെങ്കിൽ ലൈംഗിക മുന്നേറ്റം നടത്തുക അല്ലെങ്കിൽ ലൈംഗിക ദുർനടപടിയിൽ ഏർപ്പെടുക എന്നിവ ചെയ്യുന്നത് ഈ പ്ലാറ്റ്‌ഫോമിൽ അംഗീകരിക്കില്ല. അതുപോലെ, മറ്റുവിധത്തിലോ മേൽപ്പറഞ്ഞ ഉള്ളടക്കം അടിസ്ഥാനമാക്കിയോ ഏതെങ്കിലും വ്യക്തിയെ കവർച്ച ചെയ്യുകയോ ബ്ലാക്ക് മെയിൽ ചെയ്യുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
- ആരെങ്കിലും നിങ്ങളെ അവരുടെ അക്കൗണ്ടിൽ നിന്ന് ബ്ലോക്ക് ചെയ്യുകയാണെങ്കിൽ, ദയവായി മറ്റൊരു അക്കൗണ്ടിൽ നിന്ന് അവരെ ബന്ധപ്പെടാൻ ശ്രമിക്കരുത്. പ്ലാറ്റ്‌ഫോമിൽ നിങ്ങളുമായി ഇടപഴകാൻ ഒരു ഉപയോക്താവ് ആഗ്രഹിക്കുന്നില്ലെങ്കിൽ, അത് മാനിക്കാനും അതേരീതി തിരിച്ചും കൈക്കൊള്ളാനും ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു.
- ഒരു വ്യക്തിയെ ഉപദ്രവിക്കാനോ വിഷമിപ്പിക്കാനോ അപകടത്തിലാക്കാനോ ഉദ്ദേശിച്ച് അവരുടെ സമ്മതമില്ലാതെ പങ്കിടുന്ന ഏതെങ്കിലും ചിത്രമോ വിവരമോ. -സാമ്പത്തിക നേട്ടത്തിനായി ആരെയെങ്കിലും ഉപദ്രവിക്കുന്നതിനോ അവർക്ക് എന്തെങ്കിലും പരിക്കേൽപ്പിക്കുന്നതിനോ പോസ്റ്റുചെയ്‌ത തെറ്റായ വിവരങ്ങൾ.
എന്നിരുന്നാലും, വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന, അല്ലെങ്കിൽ കൂടുതൽ പൊതു പ്രേക്ഷകരുള്ള അത്തരം ആളുകളുടെ വിമർശനാത്മക ചർച്ചയും പര്യാലോചനയും ഒരു വിഷയത്തിൽ ഉണ്ടാകുന്നുവെങ്കിൽ, നിബന്ധനകൾക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായി ഞങ്ങൾ അത് അനുവദിച്ചേക്കാം.
#
d. ബൗദ്ധിക സ്വത്ത്ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനും അത്തരം അവകാശങ്ങളുടെ ലംഘനങ്ങൾ ഗുരുതരമായ ദുരാചാരമായി പരിഗണിക്കുന്നതിനും ഞങ്ങൾ ലക്ഷ്യമിടുന്നു. സാഹിത്യപരം, സംഗീതപരം, നാടകീയം, കലാപരം, ശബ്ദലേഖനങ്ങൾ, സിനിമാട്ടോഗ്രാഫിക് സൃഷ്ടികൾ തുടങ്ങി എല്ലാ ഉള്ളടക്കവും ബൗദ്ധിക സ്വത്ത് സംരക്ഷണത്തിന് വിധേയമാണ്.
ഒറിജിനൽ അല്ലാത്തതും, അത്തരം ഉള്ളടക്കത്തിൽ/സൃഷ്ടികളിൽ ബൗദ്ധിക സ്വത്ത് അവകാശമുള്ള ഒരു വ്യക്തി/സ്ഥാപനത്തിൽ നിന്ന് പകർത്തിയതുമായ ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്യുന്നത് അനുവദനീയമല്ല. തേർഡ് പാർട്ടികളുടെ ബൗദ്ധിക സ്വത്ത് അവകാശം ലംഘിക്കുന്ന ഏതൊരു ഉള്ളടക്കവും നീക്കംചെയ്യുകയും ആവർത്തിച്ചുള്ള വീഴ്ച വരുത്തുന്ന ഉപയോക്താക്കൾക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്യും. അത്തരം ഉള്ളടക്കം പ്ലാറ്റ്‌ഫോമിനുള്ളിൽ നിന്ന് വീണ്ടും പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉള്ളടക്കത്തിന്റെ ആധികാരിക ഉറവിടം വ്യക്തമാക്കുന്ന ആട്രിബ്യൂഷനുകൾ, വാട്ടർമാർക്കുകൾ, യഥാർത്ഥ അടിക്കുറിപ്പുകൾ എന്നിവ ദയവായി നീക്കംചെയ്യരുത്. അതിനുപുറമെ, ദയവായി ആവശ്യമായ അനുമതികൾ എടുത്ത് നിങ്ങളുടെ സഹ ഉപയോക്താക്കൾക്കോ അല്ലെങ്കിൽ അത്തരം ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്ത് അവകാശമുള്ള മറ്റേതെങ്കിലും സ്ഥാപനത്തിനോ / വ്യക്തിക്കോ അവരുടെ പേരും കൂടാത/അല്ലെങ്കിൽ യഥാർത്ഥ ഉറവിടവും പരാമർശിച്ച് ഉചിതമായ ക്രെഡിറ്റുകൾ നൽകുക.
#
e. അക്രമംഅക്രമത്തെയും കഷ്ടപ്പാടുകളെയും വാഴ്ത്തുന്നതോ, അല്ലെങ്കിൽ അക്രമത്തിനു പ്രേരിപ്പിക്കാൻ ഉദ്ദേശിക്കുന്നതോ, ശാരീരിക അക്രമത്തിന്റെ ചിത്രീകരണമോ, അല്ലെങ്കിൽ മൃഗങ്ങളോടുള്ള ക്രൂരതയോ കാണിക്കുന്ന ഗ്രാഫിക്കൽ ഇമേജുകളും വീഡിയോകളും പോലുള്ള, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താത്ത, ഉള്ളടക്കത്തിലെ ക്രൂരത കാരണം ഞങ്ങളുടെ ഉപയോക്താക്കൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന, എല്ലാ ഉള്ളടക്കവും അക്രമത്തിൽ ഉൾപ്പെടുന്നു. അപകടകരമായ പ്രവൃത്തികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കിൽ തീവ്രവാദം, സംഘടിത ആക്രമം, കുറ്റകരമായ പ്രവർത്തനം, എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ നേതാക്കളെയോ പ്രശംസിക്കുന്ന ഉള്ളടക്കം കർശനമായി നിരോധിച്ചിരിക്കുന്നു.
അക്രമവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസപരമോ ഉദ്‌ബോധകമോ ആയ ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ അനുവദിച്ചേക്കാം. സാങ്കൽപ്പിക സജ്ജീകരണം, ആയോധനകലകൾ രൂപത്തിൽ അക്രമപരമായ ഉള്ളടക്കം ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി പ്ലാറ്റ്‌ഫോമിൽ അനുവദിച്ചേക്കാം.
#
f. വിദ്വേഷ പ്രസംഗവും പ്രചാരണവുംഒരു വ്യക്തിക്കോ ഒരു കൂട്ടം വ്യക്തികൾക്കോ എതിരായ അക്രമാസക്തമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതോ, ഏതെങ്കിലും പ്രത്യേക മതം, വംശം, ജാതി, വംശീയത, സമൂഹം, ദേശീയത, വൈകല്യം (ശാരീരികമോ മാനസികമോ), രോഗങ്ങൾ അല്ലെങ്കിൽ ലിംഗഭേദം എന്നിവയെ ഭീഷണിപ്പെടുത്താനോ ലക്ഷ്യമിടാനോ അപമാനിക്കാനോ ഉദ്ദേശിക്കുന്നതോ ആയ ഉള്ളടക്കം നിരോധിച്ചിരിക്കുന്നു. മതം, ജാതി, വംശീയത, സമൂഹം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലിംഗ സ്വത്വം എന്നിവ ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്ത, വിദ്വേഷം ഉളവാക്കുന്നതിനോ അല്ലെങ്കിൽ വിദ്വേഷം സൃഷ്ടിക്കുന്നതിനോ പടർത്തുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഉദ്ദേശിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഉള്ളടക്കം അനുവദനീയമല്ല. വിവേചനം പടർത്തുന്ന, മേൽപ്പറഞ്ഞ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി അക്രമത്തെ ന്യായീകരിക്കാൻ ഉദ്ദേശിക്കുന്ന, കൂടാതെ ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ ഏതെങ്കിലും അർത്ഥത്തിൽ അല്ലെങ്കിൽ പ്രതികൂലമായ വ്യംഗ്യാർത്ഥത്തിൽ താഴ്ന്നവരായി സൂചിപ്പിക്കുന്ന ഉള്ളടക്കം ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല.
ഞങ്ങളുടെ ഉപയോക്താക്കളെ പ്രകോപിപ്പിക്കുകയും അവരെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യുന്ന പൊള്ളുന്ന വിമർശനം, സിദ്ധാന്തങ്ങളുടെ പ്രസിദ്ധീകരണം, അല്ലെങ്കിൽ വിദ്വേഷകരമായ ആശയസംഹിതകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു. പ്ലാറ്റ്‌ഫോമിൽ അത്തരം ഉള്ളടക്കം പോസ്റ്റുചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തിന് വിധേയമായി, ഈ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനോ വെല്ലുവിളിക്കുന്നതിനോ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഉള്ളടക്കം ഞങ്ങൾ അനുവദിച്ചേക്കാം.
#
g. അധിക്ഷേപം, സ്വയം-മുറിവേൽപ്പിക്കൽ അല്ലെങ്കിൽ ആത്മഹത്യആത്മഹത്യ അല്ലെങ്കിൽ അത്തരം പ്രവണതകൾ പ്രകടിപ്പിക്കുന്നതോ, സ്വയം മുറിവേൽപ്പിച്ച് അപായപ്പെടുത്തുന്നതോ, അപകടകരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഞങ്ങൾ അനുവദിക്കുന്നില്ല. ശാരീരികമോ, മാനസികമോ, ലൈംഗികമോ, മനഃശാസ്ത്രപരമോ ആയ ദുരുപയോഗം, ഏതെങ്കിലും വ്യക്തിയെ അവഗണിക്കുക, അധിക്ഷേപിക്കുക എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഉള്ളടക്കം പോസ്റ്റുചെയ്യുന്നത്, അത് ഒരു കുട്ടിയുടെയോ മുതിർന്നവരുടെയോ ആകട്ടെ, കർശനമായി അപലപിക്കപ്പെടുന്നു. സ്വയം ഉപദ്രവിക്കൽ, സ്വയം മുറിവേൽപ്പിക്കുന്നതിനെ അല്ലെങ്കിൽ ആത്മഹത്യയെ മഹത്വവൽക്കരിക്കുക അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ സ്വയം ഉപദ്രവിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ എന്നിവ പ്രതിപാദിക്കുന്ന ഉള്ളടക്കം അനുവദനീയമല്ല. കൂടാതെ, മാനസിക/ ശാരീരിക പീഡനം, ഉപദ്രവം അധിക്ഷേപം, സ്വയം മുറിവേൽപ്പിക്കൽ അല്ലെങ്കിൽ ഗാർഹിക അക്രമം, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള അക്രമം, എന്നിവയുടെ ഇരകളെയോ അതിജീവിച്ചവരെയോ തിരിച്ചറിയുന്ന, ടാഗുചെയ്യുന്ന, ആക്രമിക്കുന്ന, മനുഷ്യത്വരഹിതമാക്കുന്ന ഉള്ളടക്കം നിരോധിച്ചിരിക്കുന്നു.
അത്തരം ഗുരുതരമായ പ്രശ്‌നങ്ങൾക്ക് വിധേയരായവർക്ക് പിന്തുണയും സഹായവും ആശ്വാസവും നൽകാൻ ഉദ്ദേശിക്കുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കുന്നു. അത്തരം ഉള്ളടക്കം പോസ്റ്റുചെയ്യാനുള്ള ഉദ്ദേശ്യത്തിന് വിധേയമായി, സഹായം ആവശ്യമുള്ളവർക്ക് കരുത്തോടെ നേരിടാനുള്ള രീതികളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടാനും ഞങ്ങൾ ഉപയോക്താക്കളെ അനുവദിക്കുന്നു.
#
h. നിയമവിരുദ്ധ പ്രവർത്തനങ്ങൾനിയമവിരുദ്ധ പ്രവർത്തനങ്ങൾ ന്യായീകരിക്കുന്ന അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കത്തോട് ഞങ്ങൾക്ക് ഒട്ടും സഹിഷ്ണുതയില്ല. സംഘടിത കുറ്റകൃത്യങ്ങൾ, കുറ്റകരമായ പ്രവർത്തനങ്ങൾ, ആയുധങ്ങൾ, തോക്കുകൾ, സ്‌ഫോടകവസ്തുക്കൾ എന്നിവയുടെ പ്രചരണം/വിൽപ്പന/ഉപയോഗം, അക്രമം അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഞങ്ങൾ നിരോധിച്ചിരിക്കുന്നു. നിയമവിരുദ്ധമായ സാധനങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ, ക്രമീകരിക്കപ്പെട്ട വസ്തുക്കൾ, മയക്കുമരുന്ന്, നിയന്ത്രിത വസ്തുക്കൾ എന്നിവയുടെ വിൽപ്പന, ലൈംഗിക സേവനങ്ങൾ പ്രലോഭിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
കുട്ടികളെ ഉപദ്രവിക്കുന്നതോ ദോഷകരമോ അധിക്ഷേപകരമോയ ഉള്ളടക്കം ഞങ്ങൾ അനുവദിക്കുന്നില്ല.
പണമിടപാട് അല്ലെങ്കിൽ ചൂതാട്ടവുമായി ബന്ധപ്പെട്ടതോ പ്രോത്സാഹിപ്പിക്കുന്നതോയ ഉള്ളടക്കം ഉപയോക്താക്കൾ പോസ്റ്റുചെയ്യരുത്.
ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, ബോംബുകൾ നിർമ്മിക്കുക, മയക്കുമരുന്ന് വ്യാപാരം പ്രോത്സാഹിപ്പിക്കുകയോ ഉപഭോഗം ചെയ്യുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുക, എന്നിവ ഉൾപ്പെടെയുള്ള, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താത്ത, നിയമവിരുദ്ധവും നിരോധിതവുമായ പ്രവർത്തനങ്ങളെക്കുറിച്ച് ട്യൂട്ടോറിയലുകളോ നിർദ്ദേശങ്ങളോ പ്രദർശിപ്പിക്കുന്നതോ അല്ലെങ്കിൽ ഉപയോക്താക്കളെ ബോധവത്കരിക്കുന്നതോ ആയ ഉള്ളടക്കം പോസ്റ്റുചെയ്യാൻ ഉപയോക്താക്കൾക്ക് അനുവാദമില്ല. ഇന്ത്യാ ഗവൺമെന്റ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അത്തരം ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്ന ഏതെങ്കിലും ഇടപാട് അല്ലെങ്കിൽ സമ്മാനം അഭ്യർത്ഥിക്കുന്നതിനോ സൗകര്യപ്പെടുത്തുന്നതിനോ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കരുത്. മറ്റൊരാളായി ആൾമാറാട്ടം നടത്തുന്നതും (നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, സെലിബ്രിറ്റികൾ, ബ്രാൻഡുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവ പോലുള്ളവ) വ്യക്തിഗതമോ സാമ്പത്തികമോ ആയ നേട്ടങ്ങൾക്കായി ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ വിതരണം ചെയ്യുന്നതും വഞ്ചനയായി കണക്കാക്കും. കമ്പ്യൂട്ടർ വൈറസുകൾ, മാൽവെയർ അല്ലെങ്കിൽ ഏതെങ്കിലും കമ്പ്യൂട്ടർ റിസോഴ്സിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള മറ്റേതെങ്കിലും കമ്പ്യൂട്ടർ കോഡ് എന്നിവ അടങ്ങിയിരിക്കുന്ന ഉള്ളടക്കം പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല.
#
i. പൊതുസമ്മതമില്ലാത്ത (വ്യക്തിഗത) ഉള്ളടക്കംമറ്റൊരു വ്യക്തിയുടെ ചിത്രങ്ങളോ വീഡിയോകളോ ഉൾപ്പെടെയുള്ള, മറ്റൊരാളുടെ വ്യക്തിപരമായ ഉള്ളടക്കം അല്ലെങ്കിൽ ഡാറ്റ അല്ലെങ്കിൽ വിവരങ്ങൾ അവരുടെ പ്രകടമായ സമ്മതം ലഭിക്കാതെ പോസ്റ്റുചെയ്യുന്നതിനോ ദുരുപയോഗം ചെയ്യുന്നതിനോ അനുവാദമില്ല. ആരുടെയും വ്യക്തിഗതമായ അല്ലെങ്കിൽ അടുപ്പമുള്ള ഫോട്ടോകളോ വീഡിയോകളോ അവരുടെ അനുവാദമോ സമ്മതമോ ഇല്ലാതെ പോസ്റ്റുചെയ്യരുത്. ആരുടെയും സ്വകാര്യതയ്ക്ക് വിരുദ്ധമായ ഉള്ളടക്കം പോസ്റ്റുചെയ്യരുത്. അത്തരം ഉള്ളടക്കം ഞങ്ങൾ നീക്കംചെയ്യും.
സമ്പർക്ക വിവരങ്ങൾ, വിലാസം, സാമ്പത്തിക വിവരങ്ങൾ, ആധാർ നമ്പർ, ആരോഗ്യ പരിപാലന വിവരങ്ങൾ, ലൈംഗികമായ അല്ലെങ്കിൽ അടുപ്പമുള്ള ചിത്രങ്ങൾ, വീഡിയോകൾ, പാസ്‌പോർട്ട് വിവരങ്ങൾ, എന്നിവ ഉൾപ്പെടെയുള്ള, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താത്ത, ഒരാളുടെ വ്യക്തിഗത ഡാറ്റ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുക, അല്ലെങ്കിൽ അത്തരം വിവരങ്ങൾ വെളിപ്പെടുത്താനോ ഉപയോഗിക്കാനോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുക എന്നിവ ഉപദ്രവമായി കണക്കാക്കും, മാത്രമല്ല അത്തരം പ്രവർത്തനങ്ങൾ കർശനമായും സ്വീകരിക്കുന്നതല്ല.
#
j. സ്പാംഉത്ഭവത്തെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും, തെറ്റായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം, വഞ്ചനാപരമായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രാതിനിധ്യങ്ങളും സുരക്ഷാ ലംഘനങ്ങളും സ്‌പാമിന്റെ പരിധിയിൽ വരും. അത്തരം ഉള്ളടക്കം വാണിജ്യ നേട്ടത്തിനായി പോസ്റ്റുചെയ്യുമ്പോൾ വാണിജ്യ സ്‌പാമിന് തുല്യമാണ്. സ്പാം പ്ലാറ്റ്‌ഫോമിന്റെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, മറ്റ് ഉപയോക്താക്കളെ പങ്കിടുന്നതിൽ നിന്നും ബന്ധപ്പെടുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ പങ്കിടുന്ന ഉള്ളടക്കം ആധികാരികവും, പ്ലാറ്റ്‌ഫോമിൽ ആളുകൾക്ക് പോസ്റ്റുചെയ്യുന്നതിന് സുരക്ഷിതവും വിശ്വസനീയവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നതും ആണെന്നുള്ളത് പ്രധാനമാണ്. സ്പാം, വാണിജ്യപരമോയോ അല്ലാതെയോ മറ്റോ പ്രോത്സാഹിപ്പിക്കുന്നതിന് കാഴ്ചക്കാരെ അലോസരപ്പെടുത്താനോ, ചരക്കുകൾ / സേവനങ്ങൾ വിൽക്കാനോ ഉദ്ദേശിക്കുകയാണെങ്കിൽ ഒരേ ഉള്ളടക്കം ഒന്നിലധികം തവണ പോസ്റ്റുചെയ്യരുത്. ട്രാഫിക് സൃഷ്ടിക്കുന്നതിനോ, ഫോളോ ചെയ്യുന്നവർ, ലൈക്കുകൾ, കാഴ്‌ചകൾ, അഭിപ്രായങ്ങൾ, പങ്കിടലുകൾ എന്നിവ വർദ്ധിപ്പിക്കുന്നതിനോ, കൃത്രിമവും കൗശലപൂർവവുമായ മാർഗങ്ങൾ ഉപയോഗിക്കരുത്. നിങ്ങളുടെ ചരക്കുകളോ സേവനങ്ങളോ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആധികാരികമായ രീതിയിൽ അത് ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു.
#
k. തെറ്റായ വിവരങ്ങൾഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ തെറ്റായ വിവരങ്ങളുടെ വ്യാപനത്തെ ചെറുക്കുന്നതിന് ഞങ്ങൾ ലക്ഷ്യമിടുന്നു. ഉപയോക്താക്കളെയോ പൊതുജനങ്ങളെയോ തെറ്റിദ്ധരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവമായ തെറ്റായ വിവരങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, തട്ടിപ്പുകൾ അല്ലെങ്കിൽ വ്യാജ പ്രചാരണം എന്നിവ പ്രചരിപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഉള്ളടക്കം അനുവദനീയമല്ല. വസ്തുതാപരമല്ലാത്ത ഘടകങ്ങൾ അവതരിപ്പിച്ച് നിലവിലുള്ള ഒരു വാർത്തയെ പെരുപ്പിച്ചു കാണിക്കുന്ന ഉള്ളടക്കം പോസ്റ്റുചെയ്യുന്നത് ഞങ്ങൾ നിരോധിക്കുന്നു.
ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ ഉള്ളടക്കം കെട്ടിച്ചമയ്ക്കുന്നതിനുള്ള ഒരു മാർഗം സൃഷ്ടിക്കാൻ ശ്രമിക്കുന്ന, അപകീർത്തിപ്പെടുത്തുന്നതോ അല്ലെങ്കിൽ ആരുടെയെങ്കിലും പ്രശസ്തി തകർക്കാൻ ശ്രമിക്കുന്ന, അല്ലെങ്കിൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ സാമ്പത്തികനിലയെ അല്ലെങ്കിൽ രാഷ്ട്രീയ നിലയെ ദ്രോഹിക്കുന്ന രീതിയിലുള്ള ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ ഞങ്ങൾ അനുവദിക്കുന്നില്ല. വ്യാജ വാർത്ത ഭീഷണി ചെറുക്കുന്നതിന് ഞങ്ങൾ തേർഡ് പാർട്ടി ഫാക്റ്റ് ചെക്കറുകളെ നിയോഗിക്കുന്നു, അതിന്റെ അടിസ്ഥാനത്തിൽ ഒരു ഉള്ളടക്കം വസ്തുതാപരമായി തെറ്റാണെന്ന് ഞങ്ങൾ ഞങ്ങളുടെ ഉപയോക്താക്കൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നു. ഇത് കണക്കിലെടുത്ത്, അതനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു.
എന്നിരുന്നാലും, വ്യാജ വാർത്ത, ആക്ഷേപഹാസ്യവും പാരഡിയുമായി ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നില്ല. ഉള്ളടക്കം മറ്റ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുകയും, അതിന്റെ പിറകിലുള്ള ഉദ്ദേശ്യം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണെങ്കിൽ പ്ലാറ്റ്‌ഫോമിൽ അത്തരം ഉള്ളടക്കം ഞങ്ങൾ അനുവദിക്കുന്നു.
#
കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾനിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ, നിങ്ങൾ ചില മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു:
#
a. ശരിയായ രീതിയിൽ ടാഗ് ചെയ്യുകഎല്ലാ പോസ്റ്റുകളും ഏറ്റവും ഉചിതമായ ടാഗ് ഉപയോഗിച്ച് ടാഗുചെയ്യണം. അത്തരമൊരു ടാഗ് നിലവിലില്ലെങ്കിൽ, അതനുസരിച്ച് ഒരെണ്ണം ഉണ്ടാക്കുക. അപ്രസക്തമായതോ അല്ലെങ്കിൽ ബാധകമല്ലാത്തതോ ആയ ടാഗ് ഉപയോഗിച്ച് പോസ്റ്റുചെയ്ത ഏത് ഉള്ളടക്കവും, റിപ്പോർട്ടു ചെയ്താൽ, ഫീഡിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
#
b. വിഷയത്തിൽ തുടരുകഷെയർചാറ്റ് വളരെ സജീവമായ ഒരു പ്ലാറ്റ്‌ഫോം ആണ്. നിങ്ങൾ പോസ്റ്റുചെയ്യുന്ന ഏത് ഉള്ളടക്കവും പോസ്റ്റിന്റെ അടിക്കുറിപ്പുമായും ടാഗുകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുക. അടിക്കുറിപ്പുമായോ ടാഗുകളുമായോ ബന്ധമില്ലാത്തതോ, ഒരു പ്രത്യേക പോസ്റ്റിന് യുക്തിരഹിതമോ ആയ ഉള്ളടക്കം നീക്കംചെയ്യപ്പെടും. ഓഫ്-ട്രാക്കിലേക്ക് പോകരുത്.
#
c. നാനാവിധ/വ്യാജ പ്രൊഫൈലുകൾഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുന്നതും, ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ആയ രീതിയിൽ ആൾമാറാട്ടം നടത്തുന്നതും, അവരെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയോ അല്ലാതെയോ ചെയ്യുന്നത്, അനുവദനീയമല്ല. കമ്മ്യൂണിറ്റി പ്രൊഫൈലുകൾ, ഉദ്ബോധകമായ പ്രൊഫൈലുകൾ, പൊതു വ്യക്തികളുടെ ഫാൻ പ്രൊഫൈലുകൾ എന്നിവയെ ഞങ്ങൾ ഇതിൽനിന്നും ഒഴിവാക്കാൻ അനുവദിക്കുന്നു. മറ്റ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കരുത് എന്ന ഉദ്ദേശ്യത്തോടെ, അത് പ്രൊഫൈൽ വിവരണത്തിലോ പ്രൊഫൈൽ സ്റ്റാറ്റസിലൊ വ്യക്തമായി പരാമർശിച്ചിരിക്കുന്നിടത്തോളം കാലം, പൊതു വ്യക്തികളുടെ ആക്ഷേപഹാസ്യ അല്ലെങ്കിൽ പാരഡി അക്കൗണ്ടുകൾ അനുവദനീയമാണ്.
#
d. സുരക്ഷയും സുരക്ഷിതത്വവുംമറ്റൊരാളെ ഉപദ്രവിക്കുന്നതോ, മറ്റൊരു ഉപയോക്താവിനെ അഭിസംബോധന ചെയ്യുമ്പോൾ പോസ്റ്റുകളിലോ അഭിപ്രായങ്ങളിലോ അധിക്ഷേപിക്കുന്ന ഭാഷ ഉപയോഗിക്കുന്നതോ അനുവദനീയമല്ല. മറ്റ് ഉപയോക്താക്കൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നും ചെയ്യരുത്. മറ്റ് ഉപയോക്താക്കൾക്ക് എതിർപ്പുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾ ശ്രമിച്ചാൽ നിങ്ങൾക്കെതിരെ നടപടിയെടുക്കും.
#
e. നിയമപരമായ പരിണതഫലങ്ങൾ സൂക്ഷിക്കുകനിയമത്തിന്റെ അജ്ഞത നിങ്ങളുടെ പ്രവർത്തനങ്ങളുടെ ബാധ്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഒഴികഴിവല്ല. ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന്, ഡിജിറ്റൽ പരിതസ്ഥിതിയിലെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും നിങ്ങൾ പാലിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ അധികാരപരിധിയിലെ ബാധകമായ എല്ലാ നിയമങ്ങളെയും ദയവായി മാനിക്കുക. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, വാഗ്ദാനം ചെയ്യുന്ന, പ്രചരിപ്പിക്കുന്ന, മഹത്വപ്പെടുത്തുന്ന അല്ലെങ്കിൽ അഭ്യർത്ഥിക്കുന്ന ഏതൊരു ഉള്ളടക്കവും അനുവദിക്കില്ല.
#
f. സസ്പെൻഷനിൽനിന്ന് ഒഴിഞ്ഞുമാറൽഏതെങ്കിലും അക്കൗണ്ട് താൽക്കാലികമായി നിർത്താനുള്ള ഞങ്ങളുടെ തീരുമാനം ഉപയോക്താവിനെ ബാധിക്കുന്നു. മറ്റ് അക്കൗണ്ടുകൾ, ഐഡന്റിറ്റികൾ, വ്യക്തിത്വങ്ങൾ അല്ലെങ്കിൽ മറ്റൊരു ഉപയോക്താവിന്റെ അക്കൗണ്ടിൽ സാന്നിധ്യം എന്നിവ സൃഷ്ടിച്ചുകൊണ്ട് സസ്പെൻഷൻ ഒഴിവാക്കാനുള്ള ഏതൊരു ശ്രമവും സസ്പെൻഷന് കാരണമാകും. നിങ്ങൾ സസ്പെൻഷനിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുകയാണെങ്കിൽ, ഞങ്ങളുമായുള്ള നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാനും ഞങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാനും ഞങ്ങൾ നിർബന്ധിതരായേക്കാം.
#
പ്ലാറ്റ്‌ഫോം സുരക്ഷ#
റിപ്പോർട്ടിംഗ്ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം അല്ലെങ്കിൽ പ്രവർത്തനം നിങ്ങൾ കാണുമ്പോൾ, ദയവായി റിപ്പോർട്ട് ബട്ടൺ ടാപ്പുചെയ്യുക അല്ലെങ്കിൽ ക്ലിക്കുചെയ്യുക. ഈ ടാബിൽ നിങ്ങൾ ടാപ്പുചെയ്യുകയോ ക്ലിക്കുചെയ്യുകയോ ചെയ്യുന്ന നിമിഷം, ഞങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കുകയും നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യുകയും ചെയ്യും. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന് അനുയോജ്യമല്ലാത്ത ഉള്ളടക്കമോ പ്രവർത്തനമോ കണ്ടെത്തിയാൽ, ഞങ്ങൾ അത് നീക്കംചെയ്യും.. പ്ലാറ്റ്‌ഫോമിലെ ഏതെങ്കിലും ഉള്ളടക്കം ഒരു പകർപ്പവകാശ ഉടമയെന്ന നിലയിൽ നിങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഞങ്ങളുടെ ഉപകരണം http://copyright.sharechat.com/ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു പകർപ്പവകാശ ക്ലെയിം ഫയൽ ചെയ്യാൻ കഴിയും, അത് കൂടുതൽ അവലോകനത്തിനും നടപടിക്കുമായി ഞങ്ങളുടെ ടീമിന് അയയ്‌ക്കും. നിങ്ങൾക്ക് ഇഷ്‌ടപ്പെടാത്തതും, എന്നാൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാത്തതുമായ ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ, അത്തരം ഉപയോക്താക്കളെ അൺഫോളോ ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
#
ഇന്റർമീഡിയറി സ്റ്റാറ്റസും ഉള്ളടക്ക അവലോകനവുംബാധകമായ നിയമങ്ങൾ അനുസരിച്ച് ഞങ്ങൾ ഒരു മദ്ധ്യവർത്തിയാണ്. ഞങ്ങളുടെ ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്യുന്നതോ, അഭിപ്രായമിടുന്നതോ, പങ്കിടുന്നതോ, പറയുന്നതോ ഞങ്ങൾ നിയന്ത്രിക്കുന്നില്ല, കൂടാതെ അവരുടെ (അല്ലെങ്കിൽ നിങ്ങളുടെ) പ്രവർത്തനങ്ങൾക്ക് (ഓൺലൈനിലായാലും ഓഫ്‌ലൈനിലായാലും) ഞങ്ങൾ ഉത്തരവാദികളല്ല. ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങൾ മറ്റുള്ളവരെ ആക്സസ് ചെയ്താലും, മറ്റുള്ളവർ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾക്കും സവിശേഷതകൾക്കും ഞങ്ങൾ ഉത്തരവാദികളല്ല. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സംഭവിക്കുന്ന ഏതൊരു കാര്യത്തിനും ഞങ്ങളുടെ ഉത്തരവാദിത്തവും ബാധ്യതയും കർശനമായി നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നത് ഇന്ത്യയിലെ നിയമങ്ങളാണ്.
നിങ്ങൾ പോസ്റ്റുചെയ്യുന്നതിനും നിങ്ങൾ കാണുന്നതിനും നിങ്ങൾ ഉത്തരവാദികളായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഉള്ളടക്കം ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ഞങ്ങളുടെ ഉപയോക്താക്കളിൽ ആരെങ്കിലും റിപ്പോർട്ടുചെയ്യുകയാണെങ്കിൽ, ഞങ്ങൾ ആവശ്യമായ നിയമ നിർവഹണ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
#
പരാതി പരിഹാര ഓഫീസർഡാറ്റാ സുരക്ഷ, സ്വകാര്യത, മറ്റ് പ്ലാറ്റ്ഫോം ഉപയോഗ ആശങ്കകൾ എന്നിവ സംബന്ധിച്ച നിങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ഷെയർചാറ്റിന് ഒരു പരാതി ഉദ്യോഗസ്ഥനുണ്ട്.
ഇനിപ്പറയുന്നവയിൽ നിങ്ങൾക്ക് പരാതി പരിഹാര ഓഫീസർ ശ്രീമതി ഹാർലീൻ സേഥിയുമായി ബന്ധപ്പെടാം:
വിലാസം: നമ്പർ 26, 27 ഒന്നാം നില, സോണ ടവേഴ്സ്, ഹൊസൂർ റോഡ്, ഇൻഡസ്ട്രിയൽ ഏരിയ, കൃഷ്ണ നഗർ, ബെംഗളൂരു, കർണാടക 560029. തിങ്കൾ മുതൽ വെള്ളി വരെ.
ഇമെയിൽ: grievance@sharechat.co
വേഗത്തിൽ പ്രോസസ്സ് ചെയ്യാനും പരിഹരിക്കാനും ഉപയോക്താവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മുകളിൽ പറഞ്ഞ ഇമെയിൽ ഐഡിയിലേക്ക് ദയവായി അയക്കുക.
നോഡൽ കോൺടാക്റ്റ് പേഴ്‌സൺ- ശ്രീമതി ഹാർലീൻ സേതി
ഇമെയിൽ: nodalofficer@sharechat.co
കുറിപ്പ് - ഈ ഇമെയിൽ പോലീസിനും അന്വേഷണ ഏജൻസികൾക്കും മാത്രമുള്ളതാണ്. ഉപയോക്താവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കുള്ള ശരിയായ ഇമെയിൽ ഐഡി ഇതല്ല. ഉപയോക്താവുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും, ദയവായി grievance@sharechat.co ൽ ഞങ്ങളെ ബന്ധപ്പെടുക.
#
വെല്ലുവിളിക്കാനുള്ള അവകാശംനിങ്ങൾ അപ്‌ലോഡുചെയ്യുന്നതോ പോസ്റ്റുചെയ്യുന്നതോ ആയ ഉള്ളടക്കം അല്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനം മറ്റൊരു ഉപയോക്താവ് റിപ്പോർട്ടുചെയ്ത് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കംചെയ്യുകയാണെങ്കിൽ, അത്തരം നീക്കംചെയ്യലിനെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും ഞങ്ങൾ നിങ്ങളെ അറിയിക്കും. നിങ്ങളുടെ ഉള്ളടക്കം അന്യായമായി നീക്കംചെയ്യപ്പെട്ടുവെന്ന് നിങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിൽ, നീക്കംചെയ്യലിനെ വെല്ലുവിളിക്കാൻ നിങ്ങൾക്ക് grievance@sharechat.co എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതാം. ഞങ്ങൾ ഉള്ളടക്കം വീണ്ടും അവലോകനം ചെയ്‌ത് അത് പ്ലാറ്റ്‌ഫോമിൽ വീണ്ടും പോസ്റ്റുചെയ്‌തേക്കാമോ എന്ന് തീരുമാനിക്കും.
#
ലംഘിക്കുന്നവർക്കെതിരായ ഞങ്ങളുടെ പ്രവർത്തനങ്ങൾഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഞങ്ങൾ ഉടനടി കർശനമായ നടപടിയെടുക്കുന്നു. നിങ്ങളുടെ പ്രൊഫൈൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തേക്കാം. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ആവർത്തിച്ച് ലംഘിക്കുകയാണെങ്കിൽ, ഞങ്ങളുമായുള്ള നിങ്ങളുടെ അക്കൗണ്ട് ശാശ്വതമായി അവസാനിപ്പിക്കാനും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് തടയാനും ഞങ്ങൾ നിർബന്ധിതരായേക്കാം.
ആവശ്യമെങ്കിൽ, ഞങ്ങൾ നിയമ അധികാരികളുമായും നിയമ നിർവഹണ സംവിധാനങ്ങളുമായും സഹകരിക്കും. നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് ബാധ്യതയില്ലെന്നത് ദയവായി ശ്രദ്ധിക്കുക.