Skip to main content

ഷെയർചാറ്റ് ചാറ്റ്റൂം നയം

Last updated: 27th July 2021

ഈ ചാറ്റ്റൂം നയം (ചാറ്റ്റൂം നയം) https://sharechat.com/ -ൽ ഉള്ള ഞങ്ങളുടെ വെബ്സൈറ്റിലും കൂടാതെ/അല്ലെങ്കിൽ ഷെയർചാറ്റ് മൊബൈൽ ആപ്ലിക്കേഷനിലും (മൊത്തത്തിൽ, പ്ലാറ്റ്‌ഫോം) ഞങ്ങളുടെ ചാറ്റ്റൂം സവിശേഷത (സവിശേഷത) നിങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നു, ഇത് ലഭ്യമാക്കിയിരിക്കുന്നത് ഇന്ത്യയിലെ നിയമപ്രകാരം സ്ഥാപിതമായതും, ഓഫീസ് നമ്പർ 2 26, 27 ഒന്നാം നില, സോണ ടവേഴ്സ്, ഹൊസൂർ റോഡ്, കൃഷ്ണ നഗർ, ഇൻഡസ്ട്രിയൽ ഏരിയ, ബെംഗളൂരു, കർണാടക 560029 എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസ്‌ ഉള്ളതുമായ, മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് (ഷെയർചാറ്റ്, കമ്പനി, ഞങ്ങൾ, ഞങ്ങൾക്ക്, ഞങ്ങളുടെ) എന്ന സ്വകാര്യ കമ്പനി ആണ്. നിങ്ങൾ, നിങ്ങളുടെ എന്നീ പദങ്ങൾ ഈ പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താവിനെ സൂചിപ്പിക്കുന്നു.

ഞങ്ങളുടെ പ്ലാറ്റ്‌ഫോം നിങ്ങളുടെ സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താൻ നിങ്ങളെ സഹായിക്കുകയും, ചിത്രങ്ങൾ, വീഡിയോകൾ, സംഗീതം, സ്റ്റാറ്റസ് അപ്ഡേറ്റുകൾ എന്നിവയും അതിലുപരിയും നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രാദേശിക ഭാഷയിൽ പങ്കിടാൻ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഞങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഉള്ളടക്കം മനസിലാക്കുകയും, പോസ്റ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ നിങ്ങളെ കാണിക്കുന്നതിന് നിങ്ങളുടെ ന്യൂസ് ഫീഡ് വ്യക്തിഗതമാക്കുകയും, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ഉള്ളടക്കം നിർദ്ദേശിക്കുകയും (സേവനം/സേവനങ്ങൾ) ചെയ്യുന്നു.

പൊതു മര്യാദകൾ#

ഈ പ്ലാറ്റ്‌ഫോമിലെ സവിശേഷത ഉപയോഗിക്കുമ്പോൾ, എല്ലായ്‌പ്പോഴും ഇനിപ്പറയുന്ന നിയമങ്ങൾ (“നിയമങ്ങൾ”) പാലിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾ തീർച്ചയായും:

  • ഈ സേവനത്തിൽ ഒരു യഥാർത്ഥ പേരും ഐഡന്റിറ്റിയും ഉപയോഗിക്കുക;
  • ഞങ്ങളുടെ ഉപയോഗ നിബന്ധനകൾ കമ്മ്യൂണിറ്റി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ എന്നിവ വായിക്കുകയും അനുസരിക്കുകയും ചെയ്യുക. അതിനർത്ഥം, മറ്റുള്ളവയുടെ കൂട്ടത്തിൽ, നിങ്ങൾ തീർച്ചയായും:
    • ഏതെങ്കിലും വ്യക്തിയെയോ, ആളുകളെ കൂട്ടമായോ അധിക്ഷേപിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ഉപദ്രവിക്കുകയോ ചെയ്യരുത്. മര്യാദയുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാൻ ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു;
    • വിവേചനം കാണിക്കരുത്, വിദ്വേഷമുളവാക്കുന്ന രീതിയിൽ പെരുമാറരുത്, അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയേയോ ആളുകളേയോ ആക്രമിക്കുമെന്നോ ഉപദ്രവിക്കുമെന്നോ ഭീഷണിപ്പെടുത്തരുത്;
    • മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ, ചിത്രങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ അവരുടെ മുൻകൂർ അനുമതിയില്ലാതെ പങ്കിടുകയോ, പങ്കിടുമെന്ന് ഭീഷണിപ്പെടുത്തുകയോ, പങ്കിടുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യരുത്;
    • ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് ലഭിച്ച വിവരങ്ങൾ മുൻകൂർ അനുമതിയില്ലാതെ പകർത്തുകയോ, റെക്കോർഡുചെയ്യുകയോ, പുനർനിർമ്മിക്കുകയോ കൂടാതെ/അല്ലെങ്കിൽ പങ്കിടുകയോ ചെയ്യരുത്;
    • ഏതെങ്കിലും ബൗദ്ധിക സ്വത്ത് അവകാശമോ മറ്റ് ഉടമസ്ഥാവകാശങ്ങളോ ലംഘിക്കുന്ന ഏതെങ്കിലും സംഭാഷണങ്ങളിൽ ഏർപ്പെടുകയോ, ഉള്ളടക്കം അപ്‌ലോഡ് ചെയ്യുകയോ ചെയ്യരുത്;
    • തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ സ്പാം പ്രചരിപ്പിക്കുകയോ, വിവരങ്ങൾ കൃത്രിമമായി പെരുപ്പിച്ചുകാണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യരുത്;
    • പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏതെങ്കിലും വ്യക്തിക്കോ ആളുകൾക്കോ ഉപദ്രവമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതോ സാധ്യതയുള്ളതോ ആയ വിവരങ്ങൾ (അല്ലെങ്കിൽ കൃത്രിമമായ അല്ലെങ്കിൽ കൗശലപൂർവ്വമുള്ള മാധ്യമങ്ങൾ) പങ്കിടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്;
    • ഉപയോക്താക്കളെയോ പൊതുജനങ്ങളെയോ ദോഷകരമായി ബാധിക്കുന്നതോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതോ ആയ തെറ്റായ വിവരവും വഴി തെറ്റിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കരുത്.
  • ബാധകമായ നിയമങ്ങൾ അനുസരിച്ച്, അനധികൃത പ്രവർത്തനങ്ങൾ അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈ സേവനം ഉപയോഗിക്കരുത്.

സുരക്ഷ#

ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ ആരുമായി സംവദിക്കുന്നുവെന്ന് നിങ്ങൾക്ക് തീരുമാനിക്കാം:

  1. അൺഫോളോ ചെയ്യുക: നിങ്ങൾക്ക് ഒരു ഉപയോക്താവിനെ എപ്പോൾ വേണമെങ്കിലും അൺഫോളോ ചെയ്യാം. അങ്ങനെ ചെയ്യുന്നതിന്, ഉപയോക്താവിന്റെ പ്രൊഫൈലിലേക്ക് നാവിഗേറ്റ് ചെയ്ത്, “ഫോളോ ചെയ്യുന്നു” എന്ന ബട്ടണിൽ ടാപ്പുചെയത് അത് അൺസെലക്ട് ചെയ്യുക. അവർക്ക് അറിയിപ്പ് ലഭിക്കുകയില്ല, മാത്രമല്ല അവരുടെ പ്രവർത്തനത്തെക്കുറിച്ച് നിങ്ങൾക്ക് ഇനി ഒരറിയിപ്പും ലഭിക്കുകയുമില്ല.
  2. ബ്ലോക ചെയ്യുക: നിങ്ങൾക്ക് ഒരു ഉപയോക്താവിനെ എപ്പോൾ വേണമെങ്കിലും ബ്ലോക്ക് ചെയ്യാം. ബ്ലോക്ക് ചെയ്ത ഉപയോക്താക്കൾക്ക് നിങ്ങൾ സൃഷ്ടിക്കുന്ന അല്ലെങ്കിൽ നിങ്ങൾ ഒരു മോഡറേറ്ററോ അഡ്മിനോ ആയിട്ടുള്ള ഏതെങ്കിലും സ്ഥാനം കാണാനോ അതിൽ ചേരാനോ കഴിയില്ല.

റിപ്പോർട്ടിംഗ്#

ഏതെങ്കിലും ഒരു ഉപയോക്താവ് ഈ ചാറ്റ്റൂം നയം / നിയമങ്ങൾ ലംഘിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ദയവായി അത contact@sharechat.co -ൽ റിപ്പോർട്ടു ചെയ്യുക. ചാറ്റ്‌റൂം നയം ലംഘിച്ചതിനെക്കുറിച്ച് ഒന്നിലധികം റിപ്പോർട്ടുകൾ ലഭിച്ചാൽ, ഞങ്ങളുമായുള്ള നിങ്ങളുടെ അക്കൗണ്ട് അവസാനിപ്പിക്കാനും, ഞങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാനും ഞങ്ങൾ നിർബന്ധിതരായേക്കാം. അത്തരം ഏതെങ്കിലും നീക്കംചെയ്യലിന് അപ്പീൽ നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് contact@sharechat.co എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതാം.

ഉപയോക്താക്കൾക്കുള്ള കുറിപ്പ്:#

  • വെർച്വൽ ഗിഫ്റ്റിംഗ് ഇടപാടുകൾ സുഗമമാക്കുന്നതിന് ഫോൺ നമ്പർ പോലുള്ള നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ ഞങ്ങളുടെ പേയ്‌മെന്റ് ഗേറ്റ്‌വേ പങ്കാളിയുമായി ഞങ്ങൾക്ക് പങ്കിടേണ്ടി വരും
  • പ്ലാറ്റ്‌ഫോമിലെ മറ്റ് ഉപയോക്താക്കളുമായുള്ള നിങ്ങളുടെ ഇടപെടലുകൾക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി, മാത്രമല്ല ആ ഇടപെടലുകളുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് യാതൊരു ബാധ്യതയോ ഉത്തരവാദിത്തമോ ഇല്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.
  • ലംഘനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ഞങ്ങളുടെ പൂർണ വിവേചന അധികാരത്തിൽ നിർണ്ണയിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
  • ഈ ചാറ്റ്റൂം നയത്തിന്റെ ഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റാനുള്ള അവകാശം ഞങ്ങളുടെ പൂർണ വിവേചന അധികാരത്തിൽ ഞങ്ങളിൽ നിക്ഷിപ്തമാണ്. ഞങ്ങൾ അത് ചെയ്യുകയാണെങ്കിൽ, ആ മാറ്റങ്ങൾ ഞങ്ങൾ ഈ പേജിൽ പോസ്റ്റുചെയ്യുകയും, ഈ നിബന്ധനകൾ അവസാനമായി അപ്‌ഡേറ്റ് ചെയ്ത തീയതി ഈ പേജിന്റെ മുകളിൽ സൂചിപ്പിക്കുകയും ചെയ്യും.
  • ചാറ്റ്റൂമുകളിൽ സാങ്കൽപിക ഗിഫ്റ്റിംഗ് ബോക്സ് ഓപ്ഷൻ സാധ്യമാക്കിത്തീർക്കുന്നതിന് ഞങ്ങൾ നിങ്ങളോട് ഒരിക്കലും നിരക്ക് ഈടാക്കില്ല. ദയവായി അങ്ങനെ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക അല്ലെങ്കിൽ, പ്ലാറ്റ്‌ഫോമിൽ അത്തരം പ്രവർത്തനങ്ങൾ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ദയവായി അത് contact@sharechat.co -ലേക്ക് റിപ്പോർട്ടുചെയ്യുക.