Skip to main content

Sharechat Boost Post FAQ

1. പോസ്റ്റ് ബൂസ്റ്റ് ചെയ്തശേഷം, എന്റെ പോസ്റ്റുകളിൽ promoted ടാഗുകൾ കാണുന്നതെന്താണ്?

ബൂസ്റ്റ് എന്നത് ഒരു പരസ്യമാണ്, നിങ്ങളുടെ പോസ്റ്റ് ഒരു നിശ്ചിത സമയത്തേക്ക് പ്രമോട്ട് ചെയ്യപ്പെടുന്നു. അതിനാൽ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പരസ്യം ചെയ്തതുപോലെ ഇത് കാണിക്കും

2. മ്യൂസിക് ചേർത്ത് പോസ്റ്റ് ബൂസ്റ്റ് ചെയ്യാമോ?

ഞങ്ങളുടെ ലൈബ്രറിയിൽ നിന്നുള്ളതോ മറ്റേതെങ്കിലും കോപ്പിറൈറ്റ് ഉള്ളതോ ആയ മ്യൂസിക് ചേർത്ത് പോസ്റ്റ് ബൂസ്റ്റ് ചെയ്യാനാവില്ല

3. ഒരേ സമയം എത്ര പോസ്റ്റുകൾ ബൂസ്റ്റ് ചെയ്യാം?

ഒരേ സമയം 1-5 പോസ്റ്റുകൾ വരെ ബൂസ്റ്റ് ചെയ്യാം

4. ഒന്നിൽ കൂടുതൽ പോസ്റ്റ് തിരഞ്ഞെടുത്താൽ, അതെങ്ങനെ ബൂസ്റ്റ് ചെയ്യും?

ഒന്നിലധികം പോസ്റ്റുകൾ തിരഞ്ഞെടുക്കുമ്പോൾ, പാക്കേജിൽ നൽകിയിരിക്കുന്ന വ്യൂസ് എല്ലാ പോസ്റ്റുകൾക്കും ക്രമരഹിതമായി വിഭജിക്കും. നിങ്ങൾ 4 പോസ്റ്റുകൾ തിരഞ്ഞെടുത്ത്, 5000 വ്യൂസ് ഉള്ള ₹99 പാക്കേജ് എടുക്കുകയാണെങ്കിൽ ഈ 5000 വ്യൂസ് ക്രമരഹിതമായി 4 പോസ്റ്റിലേക്ക് പങ്കുവയ്ക്കപ്പെടും. ഞങ്ങൾ നൽകുന്ന വ്യൂസ് അല്ലെങ്കിൽ മറ്റു കണക്കുകളെല്ലാം ഏകദേശ സംഖ്യ മാത്രമാണ്, ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

5. ബൂസ്റ്റ് എന്റെ പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുമോ?

നിങ്ങളുടെ മറ്റു പോസ്റ്റുകൾക്ക് ലഭിക്കുന്ന വ്യൂസിനെ ബൂസ്റ്റ് ബാധിക്കില്ല.

6. പോസ്റ്റ് ബൂസ്റ്റ് ചെയ്‌താൽ മൈൽസ്റ്റോൺ റിവാർഡുകൾ ലഭിക്കുമോ?

ബൂസ്റ്റിലൂടെ ലഭ്യമായ വ്യൂസ്, മൈൽസ്റ്റോൺ റിവാർഡുകൾ നേടാൻ സഹായകമാകില്ല.

7. പരസ്യം/ബ്രാൻഡ് കണ്ടന്റ് ഉള്ള പോസ്റ്റ് ബൂസ്റ്റ് ചെയ്യാനാവുമോ?

ചെയ്യാം, പക്ഷെ അവ ഷെയർചാറ്റ് പരസ്യ നയങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം.

8. റിവ്യൂ സമയത്ത് ഏതുതരം പോസ്റ്റുകളാണ് നിരസിക്കപ്പെടുന്നത്?

ഞങ്ങളുടെ ലൈബ്രറി മ്യൂസിക് ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകൾ, ഞങ്ങളുടെ ഉപയോഗ നിബന്ധനകൾ, പരസ്യ നയം, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ, പ്രാദേശികമായ മറ്റ് നിയമങ്ങൾ എന്നിവ ലംഘിക്കുന്ന പോസ്റ്റുകൾ ഇവയെല്ലാം നിരസിക്കപ്പെടും.

9. റിവ്യൂ പൂർത്തിയാകാൻ എത്ര സമയമെടുക്കും?

റിവ്യൂ പൂർത്തിയാക്കി പോസ്റ്റ് പോസ്റ്റ് ബൂസ്റ്റ് ചെയ്യാൻ 48 മണിക്കൂർ വരെ എടുക്കും.

10. പേയ്മെന്റ് പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?

പേയ്മെന്റ് ഞങ്ങളിലേക്ക് എത്തുന്നതിന് 3-5 പ്രവൃത്തി ദിവസങ്ങൾ ആവശ്യമാണ്.

11. എന്റെ അക്കൗണ്ടിൽ നിന്ന് പണം അയയ്ക്കുകയും നിങ്ങളുടെ പക്കൽ എത്താതിരിക്കുകയും ചെയ്താൽ എന്തു സംഭവിക്കും?

ഇത്തരം സന്ദർഭങ്ങളിൽ, 'പേയ്മെന്റ് പരാജയപ്പെട്ടു' എന്ന സ്റ്റാറ്റസ് നിങ്ങൾക്ക് കാണാം. 3-5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ബാങ്ക് നിങ്ങളുടെ പണം തിരികെ അയയ്ക്കും.

12. ബൂസ്റ്റ് ചെയ്യൽ പുരോഗമിക്കുമ്പോൾ റീഫണ്ട് ആവശ്യപ്പെടാനാവുമോ?

ഈ ഘട്ടത്തിൽ റീഫണ്ട് ആവശ്യപ്പെടാൻ കഴിയില്ല.

13. റീഫണ്ട് റിക്വസ്റ്റ് എപ്പോൾ ചെയ്യാം?

ബൂസ്റ്റ് റിക്വസ്റ്റ് നിരസിക്കപ്പെട്ടാൽ, റീഫണ്ട് ഓട്ടോമാറ്റിക്കായി ആരംഭിക്കും. നിരസിച്ച തീയതി മുതൽ 5-7 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ട് പ്രതീക്ഷിക്കാം.